ചെക്ക് പോസ്റ്റുകളില്‍ നിയമ ലംഘകരെ പിടിക്കൂടാന്‍ ഹൈവേ പോലീസ്
Story Dated: Friday, October 11, 2013 11:43 hrs UTC  
PrintE-mail



ചെറിയാന്‍ കിടങ്ങന്നൂര്‍

 

 

ജിദ്ദ : മക്കയിലെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ നിയമ ലംഘകരെ പിടിക്കൂടാന്‍ ഇനി മുതല്‍ ഹൈവേ പോലീസ്. ഇഖാമ ,തൊഴില്‍ നിയമ ലംഘകരെ പിടികൂടുന്നതിനായി ജവാസാത്തില്‍ (സൗദി പാസ്‌പോര്‍ട്ട് വിഭാഗം) നിന്നും ഹൈവേ പാലീസിന് അധികാരം നല്‍കി ആഭ്യന്തര മന്ത്രി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് നടപടി. സൗദി ജവാസത്തിന്റെ അധികാരങ്ങള്‍ പുന:ക്രമീകരിക്കുന്നതിന്റെ ഭാഗമായിട്ടണിത്.

ഇനിമുതല്‍ ഹജ്ജ് അനുമതി പത്രം ഇല്ലാത്തവരെയും ഇഖാമ ,തൊഴില്‍ നിയമ ലംഘകരെയും ഹൈവേ പോലീസ് കസ്റ്റഡിയില്‍ എടുക്കും. കഴിഞ്ഞ ദിവസം ഇഹ് റാം വേഷത്തിലല്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച മക്ക ഇഖാമ അല്ലാത്തവരെ പിടികൂടി തിരിച്ചയച്ചിരുന്നു. ഇഹ് റാം വേഷത്തില്‍ എത്തിയ നിയമ ലംഘകരെയും മക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

 


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.