മേപ്പയ്യൂര്‍ സലഫി ക്യാമ്പസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നാളെ
Story Dated: Friday, October 11, 2013 07:45 hrs EDT  
PrintE-mailഅബ്ദുള്‍ ഖാദര്‍ കക്കുളത്ത്‌

 

ദോഹ: മേപ്പയ്യൂര്‍ സലഫി ക്യാമ്പസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും അലുംനി അസോസിയേഷന്‍ രൂപീകരണവും നാളെ മുംതസ കാറ്റര്‍ കാറ്ററിംഗില്‍ നടക്കും. ഉച്ചക്ക് 12.30 ന് ആരംഭിക്കുന്ന പരിപാടി എ.വി. അബ്ദുറഹ് മാന്‍ ഹാജി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ എന്‍. അഹ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.

നാട്ടില്‍ നിന്നും ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദോഹയില്‍ എത്തിയതാണ് അദ്ദേഹം. മഹാരഥന്‍മാരായ എ.വി. അബ്ദുറഹ്മാന്‍ ഹാജിയുടെയും പ്രൊഫി. ടി. അബ്ദുല്ല സാഹിബിന്റെയും നേതൃത്വത്തില്‍ എന്നിവര്‍ എഴുപതുകളില്‍ പടുത്തുയര്‍ത്തിയ വിദ്യാഭ്യാസ സമുച്ചയം ഇന്ന് നിരവധി സ്ഥാപനങ്ങളെ ഉള്‍കൊള്ളുന്നതാണ്. എ.വി. അബ്ദുറഹ്മാന്‍ ഹാജി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, സലഫി ടീച്ചര്‍ ട്രൈനിംഗ് ഇന്‍സ്റ്റിറ്റിയൂഷന്‍ , സലഫി ഹയര്‍ സെക്കറി സ്‌കൂള്‍ , സലഫി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് പ്രൈവറ്റ് ഐ.ടി.ഐ., സലഫിയ്യാ അറബിക് കോളേജ്, സലഫി കോളേജ് ടീച്ചര്‍ എഡ്യൂക്കേഷന്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ മേപ്പയ്യൂര്‍ , കുലുപ്പ തുടങ്ങിയ സ്ഥലങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു.

സലഫിയ്യാ അസോസിയേഷന് കീഴിലുള്ള സ്ഥാപനങ്ങളിലെ മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും, സ്റ്റാഫ് അംഗങ്ങളും സംഗമത്തില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 55861258, 33086712, 66273542, 77801199.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.