രണ്ട് വയസ്സുള്ള ഇരട്ട കുട്ടികളെ മുറിയില്‍ അടച്ചിട്ട മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Wednesday, October 16, 2013 06:49 hrs EDT  
PrintE-mailലിബര്‍ട്ടി കൗണ്ടി(ടെക്സാസ്) : രണ്ട് വയസ്സുള്ള ഇരട്ട പെണ്‍ കുട്ടികളെ ആഹാരമോ, വസ്ത്രമോ നല്‍‌കാതെ മുറിയില്‍ അടച്ചിട്ട മാതാവിനെ ലിബര്‍ട്ടി കൗണ്ടി ഷെറിഫ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 15 ചൊവ്വാഴ്ച്ചയാണ് 20 വയസ്സുകാരി ബ്രാണ്ടി ഡൊമിങ്കസിനെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്. ഫെഡറല്‍ പ്രൊബേഷന്‍ ഓഫീസര്‍ വീട്ടില്‍ പരിശോധന നടത്തുമ്പോളാണ് കുട്ടികളെ വൃത്തിഹീനമായ രീതിയില്‍ ദാഹജലം പോലും നല്‍കാതെ മുറിയില്‍ അടച്ചിട്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. കുട്ടികളുടെ മാതാവ് വീട്ടില്‍ ഇല്ലായിരുന്നു. ബ്രാണ്ടിയുടെ സഹോദരി ഏമി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. കുട്ടികളുടെ ജീവന്‍ അപകടപ്പെടുത്തല്‍ , കുറ്റകരമായ അനാസ്ത്ഥ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി മാതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു കോടതിയില്‍ ഹാജരാക്കിയതായി ഷെറിഫ് ഓഫീസില്‍ നിന്നും അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.