പയ്യന്നൂര്‍ സൗഹൃദവേദി ഈദ്- ഓണം സംഘടിപ്പിച്ചു
Story Dated: Sunday, October 20, 2013 10:15 hrs UTC  
PrintE-mailഅബ്ദുള്‍ ഖാദര്‍ കക്കുളത്ത്‌


ദോഹ: യുഎഇ, ബഹറൈന്‍ , കുവൈത്ത്, സഊദി അറേബ്യ, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ വേരുകളുള്ള പയ്യന്നൂര്‍ സൗഹൃദവേദി ഖത്തര്‍ ഘടകം സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ സംഘടിപ്പിച്ച ഈദ്- ഓണം സംഗമം വൈവിധ്യമാര്‍ന്ന ഇനങ്ങള്‍കൊണ്ടും ജനബാഹുല്യംകൊണ്ടും ഏറെ ശ്രദ്ധേയമായി.

പ്രസിഡന്റ് കക്കുളത്ത് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശ്രീജിവ് നമ്പ്യാര്‍ സ്വാഗതം പറഞ്ഞു. ഖത്തറിലെ സാമൂഹ്യ- സാംസ്‌ക്കാരിക- കായിക പ്രവര്‍ത്തകനും വാണിജ്യ പ്രമുഖനുമായ ശംസുദ്ദീന്‍ ഒളകര (ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് എം ഡി) ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മീഡിയ സോണ്‍ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ പ്രദീപ് മേനോന്‍ മുഖ്യപ്രഭാഷണം നടത്തി.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിലൂടെ താത്ക്കാലികവും കൃത്രിമവുമായ സ്‌നേഹവും ബന്ധവും പങ്കുവെക്കുന്നത് വ്യാപകമായ ഈ കാലഘട്ടത്തില്‍ ഇത്തരം ലൈവ് സംഗമങ്ങള്‍ സംഘടിപ്പിക്കുന്ന ആഘോഷങ്ങള്‍ സുന്ദര സ്വപ്നങ്ങളിലേക്കുളള വാതായനങ്ങളാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ശംസുദ്ദീന്‍ ചൂണ്ടിക്കാട്ടി. പണ- ധന സമ്പാദനവും കൃത്രിമമായ പ്രശസ്തിയും പെരുകി വരുമ്പോള്‍ നനുത്ത ഗൃഹാതുരതകള്‍ക്ക് വിരാമമിടുന്നതോടൊപ്പം പുതുതലമുറയെ ധര്‍മ്മച്യുതിയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ഇത്തരം കട്ടായ്മകള്‍ക്ക് സാധിക്കുമെന്ന് പ്രദീപ് മേനോന്‍ അഭിപ്രായപ്പെട്ടു. ഹംസ മാടായി അനഘ രാജഗോപാലന്‍ , സമീര്‍ എന്നിവരുടെ സ്വാഗത ഗാനാലാപനത്തോടെ ആരംഭിച്ച പരിപാടി ആറു മണിക്കൂര്‍ നേരം നീണ്ടുനിന്നു.

ഓണപ്പൂക്കളം, ഗാനമേള, മിമിക്രി, മാജിക് ഷോ, പി എസ് വി കുടുംബാംഗങ്ങള്‍ ഒരുക്കിയ വാഴയില സദ്യ എന്നിവ മികവുറ്റതായിരുന്നു. മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പി എസ് വി അംഗങ്ങള്‍ കൈമാറി. ട്രഷറര്‍ ഉല്ലാസ് കുമാര്‍ , ജനറല്‍ കണ്‍വീനര്‍ വേണുകോളിയാട്ട്, ആശ്രയം ചെയര്‍മാന്‍ കെ സി സുരേഷ് ബാബു, കൃഷ്ണന്‍ പാലക്കീല്‍ , എം പി രാജീവന്‍ , വാസു കോളിയാട്ട്, കെ ടി സതീശന്‍ , പി രാജന്‍ , കെ വത്സരാജ്, കെ പവിത്രന്‍ , രാജഗോപാലന്‍ , മധുസൂദനന്‍ , സതീശന്‍ കോളിയാട്ട്, പി മുഹമ്മദ് റാഫി, കെ സി അനീഷ്, പി പി രമേശന്‍ , ഹരിദാസ് എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
 


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.