ഋഷിരാജ്‌ സിങ്ങ്‌ യഥാര്‍ഥ സൂപ്പര്‍ താരമാണെന്ന്‌ മോഹന്‍ലാല്‍
Story Dated: Tuesday, October 22, 2013 03:28 hrs UTC  
PrintE-mailഋഷിരാജ്‌ സിങ്ങ്‌ യഥാര്‍ഥ സൂപ്പര്‍ താരമാണെന്ന്‌ മോഹന്‍ലാല്‍ തന്റെ ബ്ലോഗിലൂടെ പറയുന്നു .ജനാധിപത്യത്തെ 'എന്തും ആവാം' എന്ന അരാജകാവസ്‌ഥയിലേക്ക്‌ നാം തന്നെ മാറ്റുകയായിരുന്നു. ഋഷിരാജ്‌ സിങ്ങ്‌ എന്ന ഒറ്റ ഉദ്യോഗസ്‌ഥന്‍ ആത്മാര്‍ഥമായി വിചാരിച്ചതിന്റെ ഗുണഫലമാണ്‌ നാം റോഡില്‍ അനുഭവിച്ചറിയുന്നത്‌. വേണമെന്നു കരുതിയാല്‍ എല്ലാ രംഗത്തും ഇതാവാമെന്നും മോഹന്‍ലാല്‍ പറയുന്നു. ഋഷിരാജിന്റെ കര്‍മ്മബോധവും കര്‍ശനമായി നിയമം നടപ്പാക്കുന്ന രീതിയെയും മോഹന്‍ലാല്‍ പുകഴ്‌ത്തുന്നു.പ്രിയപ്പെട്ട ഋഷിരാജ്‌ സിങ്ങ്‌....താങ്കളുടെ പേരില്‍ ഒരേസമയം ഋഷിയും രാജാവുമുണ്ട്‌. ഋഷിയുടെ സമഭാവനയാര്‍ന്ന കണ്ണുകള്‍ കൊണ്ട്‌ കാര്യങ്ങള്‍ കാണുകയും രാജാവിന്റെ അധികാരമുപയോഗിച്ച്‌ കാര്യങ്ങള്‍ നടത്തുകയും ചെയ്യുക. യുദ്ധഭൂമിയിലേക്കെന്ന പോലെ റോഡിലേക്ക്‌ ഇറങ്ങുന്ന ഓരോ മലയാളിയുടെയും പ്രാര്‍ഥന അങ്ങേയ്‌ക്കൊപ്പമുണ്ട്‌. ഇതേ പോലെ ഇവിടെ തുടരുക-രക്ഷകനായി.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.