അണ്ണാന്‍ സ്വന്തം വൃഷണം പിടിക്കുന്ന ചിത്രം ഫേസ്‌ബുക്കില്‍ ; ബാങ്ക് ക്ഷമ ചോദിച്ചു
Story Dated: Friday, October 25, 2013 12:17 hrs UTC  
PrintE-mailപാരിസ്: തൂങ്ങിക്കിടന്നു കൊണ്ട് സ്വന്തം വൃഷണങ്ങള്‍ പിടിക്കുന്ന ഒരു അണ്ണാന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ് ചെയ്തതിനു ഫ്രഞ്ച് ബാങ്ക് ആപ്പിലായി. ഫോട്ടോ കൊടുത്തതിനൊപ്പം ഒരു പരസ്യവാചകവും കൊടുത്തിരുന്നു. അപകടങ്ങള്‍ മറ്റുള്ളവര്‍ക്കു മാത്രമല്ല സംഭവിക്കുക, താല്‍ക്കാലികമായുണ്ടാകുന്ന ഏതപകടത്തില്‍ നിന്നും ഇന്‍ഷുറന്‍സ് നിങ്ങളെ കാക്കും എന്നായിരുന്നു പരസ്യവാചകം. ഒടുവില്‍ തങ്ങളുടെ ഉപഭോക്താക്കളോട് ബാങ്ക് ക്ഷമ ചോദിച്ചു.

മാര്‍ക്കറ്റിംഗ് കാമ്പെയനിന്റെ ഭാഗമായാണ് അണ്ണാന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ് ചെയ്തത്. ആയിരക്കണക്കിന്  ഫോളോവേഴ്സാണ് ഈ ബാങ്കിനുള്ളത്. സംഭവം വിവാദമായതോടെ 24000 ഫോളോവേഴ്സാണ് തങ്ങളുടെ അക്കൌണ്ട് നിരസിക്കാന്‍ ചെയ്യാന്‍ തീരുമാനിച്ചത്. ഇതോടെ ബാങ്ക് ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുകയായിരുന്നു.

“ഞങ്ങള്‍ സോഷ്യല്‍ റ്റ്വര്‍ക്കുകള്‍ ഉപയോഗിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. എന്നാല്‍ ഞങ്ങള്‍ ഒരു തെറ്റ് ചെയ്തു. അത് ഒരു കമ്യൂണിക്കേഷന്‍ മിസ്റ്റേക്ക് ആയിരുന്നു”. ബാങ്ക് പ്രസിഡന്‍റ് പറഞ്ഞു. ഞങ്ങളുടെ ഫേസ്ബുക്ക് ഫോളോവേഴ്സിനെയും ശക്തരായായ ഞങ്ങളുടെ ഉപഭോക്താക്കളെയും വേദിപ്പിക്കേണ്ടി വന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ബാങ്ക് അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.