കരടി ആക്രമിക്കാന്‍ വന്നാല്‍ എന്ത് ചെയ്യും? നാവ്‌ കടിച്ചെടുക്കും!
Story Dated: Sunday, October 27, 2013 01:51 hrs UTC  
PrintE-mailകാട്ടുകരടിയുടെ നാവ്‌ പറിച്ചെടുക്കുകയോ, കേട്ടാല്‍ അവിശ്വസനീയം. എങ്കിലും ഒരുകൈ നോക്കി കളയാമെന്നുണ്ടോ, പക്ഷേ ഇതത്ര എളുപ്പമല്ല. നാവ്‌ പറിച്ചെടുക്കാന്‍ കരടി നിന്നുതരേണ്ടേ. എന്നാലിത്‌ കനേഡിയക്കാരനായ സിര്‍ ഇത്‌ സാധിച്ചെടുത്തു. ഭീകരനായ കറുത്ത കാട്ടുകരടിയുടെ നാവാണ്‌ സിര്‍ 'വായിലാക്കിയത്'‌. പക്ഷേ ഇദ്ദേഹത്തിനെന്തിനാണ്‌ കരടി നാവ്‌ എന്ന്‌ തോന്നുന്നുണ്ടാകാം. കരടിയുടെ ആക്രമണത്തില്‍നിന്നും രക്ഷപ്പെടാന്‍ സിറിനുമുന്നിലുള്ള ഏക പോംവഴിയായിരുന്നു കരിടിയുടെ നാവ്‌ പിഴുതെടുക്കല്‍. അങ്ങനെയാണ്‌ കരടിയുടെ നാവ്‌ സിറിന്റെ കയ്യിലായത്‌. കനേഡിയന്‍ ബ്രോഡ്‌കാസ്‌റ്റിങ്‌ കോര്‍പ്പറേഷനാണ്‌ ഈ സംഭവം ലോകത്തിനുമുന്നിലെത്തിച്ചത്‌.

രണ്ടാഴ്‌ചമുമ്പാണ്‌ സംഭവം.ഗ്രാന്‍ഡ്‌ ഫാള്‍സിലുള്ള തന്റെ തോട്ടത്തിലെത്തിയതായിരുന്നു സിര്‍.തോട്ടത്തിലുടെ നടക്കുമ്പോള്‍ ഇദ്ദേഹത്തിന്‌ മുകളിലേക്ക്‌
ആകസ്‌മികമായാണ്‌ കരടി ചാടിയത്‌. സിറിന്‌ ഒന്നും ചെയ്യാനാകുന്നതിനുമുമ്പ്‌ കരടി ആക്രമണം തുടങ്ങി. കാലുകളിലെ നീണ്ടുവളര്‍ന്ന നഖങ്ങള്‍ ഉപയോഗിച്ച്‌ മാന്തുകയും കടിക്കുകുയും ചെയ്‌ത കരടിയുടെ ആക്രമണത്തില്‍നിന്ന്‌ രക്ഷപ്പെടുക എന്നത്‌ അസാധ്യമായിരുന്നു.

എന്നാല്‍ അത്ഭുതമെന്ന്‌ വിശേഷിപ്പിക്കാവുന്ന ഈ അതിസാഹസികത ചെയ്യാന്‍ സ്വന്തം ജീവന്‍ തന്നെയാണ്‌ സിറിനെ പ്രേരിപ്പിച്ചത്‌. സംഭവത്തെപ്പറ്റി സിര്‍ പറയുന്നതിങ്ങനെ ``മരിച്ചെന്നു കരുതിയ ഞാന്‍ കണ്ണുതുറന്നപ്പോള്‍ കണ്ടത്‌ എന്റെ നേരെ തുറന്നിരിക്കുന്ന അവന്റെ വലിയ വായയാണ്‌. അതിലെ നിറഞ്ഞ പല്ലുകളും പല്ലുകള്‍ക്കിടയിലൂടെ കാണപ്പെട്ട അവന്റെ നാവുമാണ്‌ പെട്ടന്ന്‌ എന്റെ ശ്രദ്ധയില്‍പെട്ടത്‌.
പിന്നെ മറ്റൊന്നും ആലോചിച്ചില്ല കരടിയുടെ നാവ്‌ പറിച്ചെടുക്കുകയായിരുന്നു. എന്തുതന്നെയായാലും സിറിന്റെ ജനങ്ങളെ ഇപ്പോള്‍ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തുന്നത്‌. കരടിയുടെ നാവ്‌ പിഴുതെടുക്കാന്‍ ധൈര്യം കാണിച്ച ലോകത്തെ ആദ്യത്തെ ആളായി സിറിന്‌ ഇപ്പോള്‍ ഓര്‍മിക്കുമ്പോള്‍ ഇതൊരു അത്ഭുത കഥയാണ്‌


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.