നിങ്ങള്‍ക്കു കിട്ടിയോ അത്? അരക്കുപ്പി ബിയറിനു മുത്തച്ഛന്‍ വിറ്റ മോതിരം തിരഞ്ഞ് കൊച്ചുമകള്‍
Story Dated: Sunday, October 27, 2013 05:21 hrs UTC  
PrintE-mailനോവ സ്കോട്ടിയ ; 60 വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ മുത്തച്ചന്‍ വിറ്റ മോതിരം അന്വേഷിച്ച് നോവ സ്കോട്ടിയക്കാരിയായ യുവതി രംഗത്ത്. അരക്കുപ്പി ബിയറിനു വേണ്ടിയാണ് തന്റെ മുത്തച്ഛന്‍ അദ്ദേഹത്തിന്റെ വിവാഹമോതിരം വിറ്റതെന്ന് യുവതി പറയുന്നു. താലി ആല്‍ഡേഴ്സ് എന്ന യുവതിയാണ് മോതിരം തിരഞ്ഞ് പരസ്യം നല്‍കിയിരിക്കുന്നത്.  ഇക്കാര്യത്തിനായി ഇവര്‍ മുമ്പ് ആയിരത്തിലധികം തവണ വെബ്സൈറ്റ് വഴി ക്ളാസ്സിഫൈഡ് പരസ്യം ല്‍കിയെങ്കിലും പ്രയോജമൊന്നുമുണ്ടായില്ല. എങ്ങയൈങ്കിലും ആ മോതിരം കണ്ടെടുത്ത് 80 കാരായ തന്റെ മുത്തച്ഛ് തിരികെ നല്‍കണമന്നൊണ് താലിയുടെ ആഗ്രഹം.

 

“1950 കളില്‍ അദ്ദേഹത്തിന്റെ പട്ടാളജീവിതകാലത്ത് അടുക്കള ജോലിയിലുണ്ടായിരുന്ന ഒരിക്കലാണ് മുത്തച്ഛന്‍ ബിയറിനു വേണ്ടി ഈ അബദ്ധം കാട്ടിയത്.എന്നാല്‍ ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയതാവട്ടെ അടുത്തകാലത്ത് തന്റെ  വിവാഹസമയത്താണ്”. താലി പറയുന്നു. എന്നാല്‍ മുത്തച്ഛന്റെ ഈ കഥ കെട്ടിചമച്ചതാണെന്നാണ് മുത്തശ്ശിയുടെ അഭിപ്രായം. ഏതായാലും മോതിരം അധികം അകലെയൊന്നും പോയിട്ടുണ്ടാവില്ലെന്നാണ് താലിയുടെ വിശ്വാസം. മോതിരം കൈവശമുള്ള ആള്‍ തന്റെ മുത്തച്ഛ ഓര്‍മിക്കുന്നുണ്ടാവുമെന്ന് താലി പറയുന്നു. ആരുടയെങ്കിലും കൈവശം മോതിരമുണ്ടെങ്കില്‍  തന്നെ അറിയിക്കണമന്നും ക്രിസ്മസിന്റെ സമയത്തെങ്കിലും അത് തിരികെ വാങ്ങിക്കൊള്ളാമെന്നും താലി പരസ്യത്തില്‍ പറയുന്നു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.