ഉറങ്ങുമ്പോള്‍ സ്ത്രീ മത്സ്യം കൊണ്ട് അടിച്ചെന്നു വൃദ്ധന്‍റെ പരാതി; സ്വപ്നമാണോ എന്ന് പോലീസിനു സംശയം
Story Dated: Thursday, October 31, 2013 01:44 hrs EDT  
PrintE-mailസ്വീഡന്‍: വിശ്വസിക്കാനാവാത്ത ആരോപണങ്ങളുമായി ജനം പോലീസിനു മുന്നിലെത്തിയാലോ? പോലീസ്‌ എന്തു ചെയ്യും. താന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ തന്റെ അപാര്‍ട്ടുമെന്റില്‍ ഒരു സ്‌ത്രീ മോഷണം നടത്തുകയും ഉറങ്ങിക്കിടന്ന തന്റെ മുഖത്ത്‌ മത്സ്യം കൊണ്ട്‌ അടിക്കുകയും ചെയ്‌തുവെന്നാണ്‌ സ്വീഡന്‍ പോലീസിനു മുന്നിലെത്തിയ കേസ്‌. 60 വയസുള്ള ഒരു വൃദ്ധനാണ്‌ ഇത്തരത്തില്‍ അവിശ്വസനീയമായ ഒരു പരാതി സ്വീഡന്‍ പോലീസിന്‌ സമര്‍പ്പിച്ചത്‌. ഇതിനും പുറമെ ഈ സ്‌ത്രീ തന്റെ 310 ഡോളറും തന്റെ ഫ്രിഡ്‌ജില്‍ നിന്ന്‌ ഭക്ഷണവും മോഷ്‌ടിച്ചുവെന്നാണ്‌ കേസ്‌.

കുറ്റാരോപിതയായ സ്‌ത്രീയും 60 വയസ്‌ പ്രായമുള്ള വൃദ്ധയാണ്‌. ഇവര്‍ ഒരാളും പലപ്പോളും ഒന്നിച്ചു കഴിയാറുണ്ടെന്നും പോലീസ്‌ പറയുന്നു. എങ്കിലും പരാതി ലഭിച്ചതിനാല്‍ അന്വേഷിക്കാതിരിക്കാനാവില്ലാത്തതിനാല്‍ കൈയേറ്റമെന്ന്‌ ആരോപിച്ച്‌ പോലീസ്‌ കേസന്വേഷിച്ചുവെന്നും അപൂര്‍വമായ ഈ കേസില്‍ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ലയെന്നും പോലീസ്‌ പറയുന്നു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.