കാന്‍സര്‍ ബാധിച്ചവരെ സഹായിക്കാന്‍ ഗുസ്‌തി താരം തന്‍റെ പുറം വില്‍ക്കുന്നു
Story Dated: Friday, November 01, 2013 08:23 hrs UTC  
PrintE-mail



ഡെസ്‌മോണിസ്‌ : പരസ്യം പതിക്കാന്‍ മനുഷ്യശരീരമോ? കേട്ടാല്‍ അവിശ്വസനീയമെന്നു തോന്നുമെങ്കിലും കാര്യം സത്യമാണ്‌. അതും സാധാരണക്കാരന്റേതല്ല, ഒരു പ്രൊഫഷണല്‍ ഗുസ്‌തി താരമാണ്‌ തന്റെ പുറം പരസ്യത്തിനായി വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്‌. തന്റെ പുറത്ത്‌ ഏതൊരു കമ്പനിയുടെയും പരസ്യമോ ലോഗോയോ ടാറ്റൂവോ എന്തു വേണമെങ്കിലും പതിക്കാം. പക്ഷേ മാന്യമായ പ്രതിഫലം കിട്ടണമെന്നു മാത്രം. 2000 രൂപ മുതലാണ്‌ ഇദ്ദേഹം ആവശ്യപ്പെടുന്ന ശമ്പള നിരക്ക്‌. ലെവി മക്‌ഡാനിയല്‍ എന്ന 23കാരനാണ്‌ ഇ ബേയില്‍ ഇത്തരമൊരു ലേലവിവരം പോസ്റ്റ്‌ ചെയ്‌തത്‌.
അദ്ദേഹത്തിന്റെ ആരാധകരായ 22000 ട്വിറ്റര്‍ ഫോളോവേഴ്‌സാണ്‌ ഇതു പരിശോധിച്ചത്‌. ഇത്തരമൊരു ആശയം തനിക്ക്‌ പറഞ്ഞു തന്നത്‌ റോക്ക്‌ ആന്‍ഡ്‌ റോള്‍ ഗുസ്‌തിയുടെ പിതാവായ ബക്ക്‌ സംഹോഫ്‌ ആണെന്നാണ്‌ മക്‌ഡാനിയല്‍ പറയുന്നത്‌. ഈ ജോലി ആരംഭിക്കുന്നതിന്റെ ഭാഗമായി വിന്നേഴ്‌സ്‌ ചോസണ്‍ കമ്പനിയുടെ പരസ്യം താന്‍ ഉടന്‍ തന്നെ തന്റെ പുറത്തു പതിക്കുമെന്നും ഡാനിയല്‍ പറയുന്നു.
ഇത്തരത്തില്‍ തനിക്ക്‌ കിട്ടുന്ന പണത്തിന്റെ 75 % ഈയാഴ്‌ച മരണമടഞ്ഞ തന്റെ ഒരാന്റിയുടെ കുടുംബത്തിന്‌ നല്‍കുമെന്നും ബാക്കിയുള്ളത്‌ അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിക്ക്‌ നല്‍കുമെന്നും ഡാനിയല്‍ അറിയിച്ചു. ഇത്‌ ഒരു നല്ല കരാറാണ്‌. നിങ്ങളുടെ ശരീരം ജീവിതത്തിനായി നല്‍കുന്ന കരാര്‍- ഡാനിയല്‍ പറയുന്നു.
 


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.