ലോകത്തിന്റെ ഉയരക്കാരനു അഞ്ചടി എട്ടിഞ്ച്‌ ഭാര്യ
Story Dated: Sunday, November 03, 2013 05:44 hrs EST  
PrintE-mailടര്‍ക്കി : ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനായ സുല്‍ത്താന്‍ കോസന്‍ വിവാഹിതനായി. എട്ടടി മൂന്നിഞ്ച്‌ ഉയരമുള്ള സുല്‍ത്താന്‌ മെര്‍വി ഡിബോ എന്ന സിറിയക്കാരിയാണ്‌ വധു. അഞ്ചടി എട്ടിഞ്ച്‌ ഉയരക്കാരിയാണ്‌ മെര്‍വി. അഞ്ചടി എട്ടിഞ്ച്‌ എന്നത്‌ ഒരു സ്‌ത്രീയെ സംബന്ധിച്ച്‌ ആവശ്യത്തിലധികം ഉയരമുണ്ടെങ്കിലും മെര്‍വി തന്റെ ഭര്‍ത്താവിനൊപ്പം നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ അരക്കെട്ടിനൊപ്പം മാത്രമാണ്‌ ഉയരം.
എന്റെ ഉയരത്തിന്‌ ചേരുന്ന ഒരു പെണ്‍കുട്ടിയെ എനിക്ക്‌ ലഭിക്കില്ല എന്നത്‌ വളരെ ദൗര്‍ഭാഗ്യകരമാണ്‌. എന്റെ ഭാര്യക്ക്‌ 1.75 മീറ്ററിലധികം ഉയരമുണ്ട്‌. അതു കൊണ്ട്‌ എനിക്ക്‌ യോജിച്ച വ്യക്തിയെത്തന്നെ എനിക്ക്‌ കണ്ടെത്താനായെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.സുല്‍ത്താന്‍ പറയുന്നു. ടര്‍ക്കിയിലെ സൗത്ത്‌ പീസ്റ്റേണിലാണ്‌ ഈ ഉയരക്കാരന്റെ ജനനം. 31 വയസ്സാണ്‌ സുല്‍ത്താന്‍ കേസണ്‌. മെര്‍വി 20 കാരിയും. 2009 സെപ്‌റ്റംബറിലാണ്‌ ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യന്‍ എന്ന ഗിന്നസ്‌ ലോകറെക്കോര്‍ഡ്‌ കേസന്റെ പേരിലാകുന്നത്.

പിറ്റിയൂട്ടറി ഗ്രന്ഥിക്ക്‌ ട്യൂമര്‍ ബാധിച്ചതാണ്‌ ഇദ്ദേഹത്തിന്‌ അമിതമായി ഉയരം വെക്കാന്‍ കാരണം. ഏറ്റവും വലിയ ഉയരക്കാരന്‍ എന്ന റെക്കോര്‍ഡിനു പുറമെ തന്റെ കൈകളുടെയും കാലുകളുടെയും നീളത്തിന്റെ പേരിലും കേസന്‌ ഗിന്നസില്‍ പേരു വരുത്താനായിട്ടുണ്ട്‌.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.