മനുഷ്യന്‍ മാത്രമല്ല; 13 മൃഗങ്ങളെ പീഡിപ്പിച്ച ലൈഗര്‍ അധികൃതര്‍ക്ക്‌ തലവേദനയാകുന്നു
Story Dated: Sunday, November 03, 2013 11:04 hrs UTC  
PrintE-mailപീഡനം നടത്തുന്ന മൃഗങ്ങളോ? അത്ഭുതപ്പെടേണ്ട. സംഭവം സത്യമാണ്‌. ഇന്തോനേഷ്യയിലെ ബോഗോറിലുള്ള ഒരു മൃഗശാലയിലാണ്‌ സംഭവം. ഒരു ലൈഗറാണ്‌ കഥാനായകന്‍. മറ്റു മൃഗങ്ങളെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊല്ലലാണ്‌ ഇവന്റെ ഹോബി. ഒരു ആണ്‍സിംഹത്തിന്‌ പെണ്‍കടുവയിലുണ്ടാകുന്ന കുട്ടിയാണ്‌ ലൈഗര്‍. ഈ സര്‍ക്കസ്‌ കൂടാരത്തില്‍ ഇവന്റെ പീഡനത്തിനിരയായ 13 മൃഗങ്ങളെയാണ്‌ ഓഫീസര്‍മാര്‍ ഇതുവരെ രക്ഷപ്പെടുത്തിയത്‌.
കഴിഞ്ഞയാഴ്‌ച ഒരു മൃഗത്തിന്റെ ശവശരീരം തിങ്കളാഴ്‌ച കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ബന്ധപ്പെട്ടവര്‍ നടത്തിയ നിരീക്ഷണത്തിലാണ്‌ സംഭവം വ്യക്തമായതും 13 മൃഗങ്ങളെയും രക്ഷപ്പെടുത്താനായതും. ഇത്തരത്തില്‍ ഇവന്റെ ഉപദ്രവം തുടരുകയാണെങ്കില്‍ എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ്‌ മൃഗശാല അധികൃതര്‍. എന്നാല്‍ ഈ മൃഗങ്ങളെ സംരക്ഷിക്കാനായി ഔഗ്യോഗികമായ രേഖകള്‍ ഒന്നും തന്നെ ഇല്ലെന്നാണ്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ പറയുന്നത്‌. ഈ മൃഗം വളരെ അപകടകാരിയായതിനാല്‍ ഇതിനെ കൂടാരത്തില്‍ നിന്നും തുറന്നു വിടാനുമാകില്ല. ഇന്തോനേഷ്യയില്‍ മറ്റു ലൈഗര്‍ ഒന്നും ഇല്ലാത്തതിനാല്‍ തുറന്നുവിടാന്‍ സാധിക്കില്ലെന്ന്‌ ബന്ധപ്പെട്ടവരും മൃഗശാലക്കാരെ അറിയിച്ചിട്ടുണ്ട്‌.

ജെ എന്നറിയപ്പെടുന്ന ജക്കാര്‍ത്തയിലെ ഒരു വ്യവസായി ആണ്‌ മൃഗശാലയുടെ ഉടമ. ഈ പീഡനവീരന്‍ മൂലം ഇയാളും പുലിവാലു പിടിച്ചിരിക്കുകയാണ്‌. വേണ്ടപ്പെട്ട രേഖകള്‍ ഒന്നും തന്നെ ഇല്ലാതെയാണ്‌ ഇയാളിവിടെ മൃഗങ്ങളെ വളര്‍ത്തുന്നത്‌. അതു കൊണ്ടു തന്നെ ഒന്നിലധികം കുറ്റങ്ങളാണ്‌ ഇയാളുടെ മേല്‍ ചുമത്തപ്പെടുക. എന്തു തന്നെയായാലും ലൈഗര്‍വീരന്‍ മൂലം ചില്ലറ പ്രശ്‌നങ്ങളൊന്നുമായിരിക്കില്ല ബന്ധപ്പെട്ടവര്‍ അനുഭവിക്കേണ്ടി വരിക.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.