സൌദിയില്‍ അഞ്ച് മലയാളികളടക്കം 89 ഇന്ത്യക്കാര്‍ പിടിയില്‍
Story Dated: Thursday, November 07, 2013 09:05 hrs UTC  
PrintE-mailസൗദി അധികൃതരുടെ പരിശോധനയില്‍ അല്‍ഖസീം പ്രവിശ്യയിലെ അല്‍റസില്‍ അഞ്ച് മലയാളികളടക്കം 89 ഇന്ത്യക്കാര്‍ പിടിയിലായി.തിരുവനന്തപുരം വള്ളക്കടവ് സ്വദേശികളായ ഹാശിം അബൂബക്കര്‍, സിയാദ്, കൊല്ലം ചിന്നക്കട സ്വദേശി മുഹ്സിന്‍, നജീബ്, കാസര്‍കോട് സ്വദേശി അബ്ദുറഹ്മാന്‍ എന്നിവരാണ് പിടിയിലായത്. ജിസാന്‍ ഇഖാമയിലുള്ള ബന്ധുക്കളായ ഹിശാമും സിയാദും ബുറൈദയില്‍ തൊഴിലെടുത്തതാണ് കുറ്റ. അല്‍റസില്‍ നിയമലംഘകരായ 400ഓളം വിദേശ തൊഴിലാളികള്‍ പിടിയിലായതായി സംയുക്ത പരിശോധക സംഘത്തിലെ അംഗം നാസര്‍ സിയാദ് അല്‍ശമ്മരി പറഞ്ഞു. ഇഖാമ കാലാവധി തീര്‍ന്ന മുഹ്സിനെ തന്‍െറ വാഹനത്തില്‍ കൊണ്ടുവന്നതിനാണ് ബന്ധുവായ നജീബും പിടിയിലായത്. ബുറൈദ തര്‍ഹീലില്‍ കഴിയുന്നവരില്‍ പലരും മറ്റു പ്രവിശ്യകളില്‍ നടന്ന പരിശോധനകളില്‍ പിടിക്കപ്പെട്ടവരാണ്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.