ഓണ്‍ലൈനില്‍ സ്റ്റാറായി നയ്‌ക്കുട്ടിയും
Story Dated: Saturday, November 09, 2013 12:37 hrs EST  
PrintE-mail



മാഡിസണ്‍: ഓണ്‍ലൈനിലെ താരപദവി മനുഷ്യര്‍ക്കു മാത്രം സ്വന്തമാണെന്നു കരുതേണ്ട. ഈ പദവിക്കര്‍ഹനായി ഒരാള്‍ കൂടിയുണ്ട്‌. ഒരു നായ്‌ക്കുട്ടിയാണ്‌ ഈ പുതിയ താരം. വിസ്‌കോസിന്‍ വനിതയായ മക്‌ഹെന്ന ഐഡെയുടെ ടോട്ടി നായ്‌ക്കുട്ടിയാണ്‌ ഓണ്‍ലൈനിലെ പുതിയ സ്റ്റാറായിരിക്കുന്നത്‌.

മിലി സൈറസ്‌ എന്ന സംഗീത ആല്‍ബത്തിനു വേണ്ടി ടൈറ്റില്‍ കഥാപാത്രമായ മിലി സൈറസ്‌ ആയാണ്‌ ടോട്ടി വേഷമിട്ടത്‌. പെട്‌കോയുടെ ഓണ്‍ലൈന്‍ വസ്‌ത്രധാരണ മത്സരത്തിന്റെ ഭാഗമായാണ്‌ ടോട്ടി ആല്‍ബത്തില്‍ വേഷമിട്ടത്‌. എന്നാല്‍ വിചാരിച്ചതിനെക്കാള്‍ വേഗത്തില്‍ ചിത്രം ഓണ്‍ലൈനില്‍ ഹിറ്റായി. അങ്ങനെ ടോട്ടി ഒരു ഓണ്‍ലൈന്‍ സ്‌റ്റാര്‍ ആവുകയും ചെയ്‌തു. ഫേസ്‌ബുക്ക്‌ പേജില്‍ ഏറ്റവുമധികം വോട്ട്‌ കിട്ടിയതും ടോട്ടിക്കായിരുന്നു. ഇതിനു പുറമെ അത്സരത്തില്‍ വിജയിയായതിന്‌ 25000 രൂപയാണ്‌ ടോട്ടിക്കു ലഭിച്ചത്‌.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.