ലോകത്തെ ഏറ്റവും വലിയ മീശ ഇന്ത്യയ്ക്ക് സ്വന്തം
Story Dated: Saturday, November 09, 2013 05:41 hrs UTC  
PrintE-mailലോകത്തെ ഏറ്റവും നീളം കൂടിയ മീശയുടെ ഉടമ എന്ന ബഹുമതി ഒരു ഇന്ത്യക്കാരന്റേതാണ്‌. രാം സിംഗ്‌ ചൗഹാന്‍ എന്ന ജയ്‌പൂര്‍കാരനാണ്‌ ഈ വലിയ മീശയുടെ ഉടമ. 14 അടിയാണ്‌ ഈ 58 കാരന്റെ മീശയുടെ നീളം. 7 അടി നീളമുള്ള മീശയുള്ള ഒരു സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം 1982 മുതലാണ്‌ ചൗഹാന്‍ മീശ നീട്ടിത്തുടങ്ങുന്നത്‌. നീ മീശ വളര്‍ത്തിയാല്‍ അത്‌ മൂലം നിനക്ക്‌ നല്ലതു വരുമെന്ന സുഹൃത്തിന്റെ വാക്കുകള്‍ സത്യമായി. 1983 ലെ ജെയിംസ്‌ ബോണ്ട്‌ സിനിമയായ 'ഒക്‌ടോപ്പസ'ി ഉള്‍പ്പടെ നിരവധി ബോളിവുഡ്‌ സിനിമകളില്‍ ചൗഹാന്‍ അഭിനയിച്ചു.

2010 മാര്‍ച്ച്‌ മുതല്‍ ഏറ്റവും നീളമുള്ള മീശയുടെ ഉടമ എന്ന ഗിന്നസ്‌ ലോകറെക്കോര്‍ഡും ചൗഹാന്‌ സ്വന്തമാണ്‌. ?മീശയെ നോക്കുന്നത്‌ ഒരു കുഞ്ഞിനെ നോക്കുന്നതു പോലെയാണ്‌. അതിനെ പരിപാലിക്കേണ്ടതുണ്ട?്‌. ചൗഹാന്‍ പറയുന്നു. ?മീശ അഭിമാനത്തിന്റെയും ബഹുമാനത്തിന്റെയും ഒരു അടയാളം കൂടിയാണ്‌. വിലമതിക്കാനാവാത്തതാണത്‌?. എന്നാല്‍ ചൗഹാന്റെ ഭാര്യ ആശക്ക്‌ ആദ്യമൊന്നും ഈ മീശ ഇഷ്‌ടമായിരുന്നില്ല. എവിടെയെങ്കിലും പോകേണ്ടതുണ്ടെങ്കില്‍ അദ്ദേഹം റെഡിയാകാന്‍ കൂടുതല്‍ സമയം എടുക്കുന്നു എന്നതായിരുന്നു അവരുടെ പരാതി. എന്നാല്‍ ഇപ്പോള്‍ ഇവര്‍ പോലും ഈ മീശയെ വീട്ടിലെ ഒരംഗത്തെപ്പോലെയാണ്‌ കാണുന്നത്‌. രാജസ്ഥാന്‍ ടൂറിസം ഡിപ്പാര്‍ട്ടുമെന്റില്‍ 30 വര്‍ഷമായി ഇദ്ദേഹം ജോലി ചെയ്യുന്നു. ഈ ജോലിയും ഈ മീശ മൂലം കിട്ടിയതാണ്‌. ലോകസമാധാനം പുനസ്ഥാപിക്കുന്നതിനും ഈ മീശ കാരണമായിട്ടുണ്ട്‌. ഒരിക്കല്‍ ഇന്ത്യാ -പാക്‌ിസ്ഥാന്‍ അതിര്‍ത്തിയില്‍ ചൗഹാന്‍ കാണിച്ച ഒരു പ്രദര്‍ശനത്തെ തുടര്‍ന്ന്‌ രണ്ടു രാജ്യങ്ങളും ഐക്യപ്പെടുകയുമുണ്ടായിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.