രണ്ടായിരം രൂപയ്ക്ക്‌ ഇന്ത്യന്‍ യുവതിയെ വില്‍പ്പനയ്ക്ക് വച്ച് പരസ്യം
Story Dated: Sunday, November 10, 2013 04:30 hrs UTC  
PrintE-mailകൊല്‍ക്കത്ത : 22 വയസുള്ള ഒരു യുവതിയുടെ വില രണ്ടായിരം രൂപ. കൂടിപോയെന്നാണോ. എങ്കിലും പരസ്യം കണ്ട്‌ സമീപിച്ചവരുടെ എണ്ണമെടുക്കാനാവില്ലെന്നതാണ്‌ വാസ്‌തവം. ഓണ്‍ലൈന്‍ ക്ലാസ്സിഫൈഡ്‌സ്‌ ആയ ഒഎല്‍എക്‌സ്‌ ഇന്ത്യയിലാണ്‌ ഇത്തരമൊരു പരസ്യം

പ്രത്യക്ഷപ്പെട്ടത്‌. അടുത്ത തലമുറയുടെ ക്ലാസ്സിഫൈഡ്‌സ്‌ എന്ന അവരുടെ പരസ്യവാചകം ശരിക്കും അന്വര്‍ത്ഥമാക്കുന്നതായിരുന്നു പരസ്യം. ആരോ ഒരാള്‍ വില 2000 രൂപ എന്നു പറഞ്ഞ്‌ ക്ലാസ്സിഫൈഡ്‌സ്‌ കോളത്തില്‍ ഒരു സ്‌ത്രീയുടെ ഫോട്ടോ നല്‍കുകയായിരുന്നു.

ബന്ധപ്പെടാനുള്ള ആളുടെ പേരും ഫോണ്‍ നമ്പറും ഒപ്പം നല്‍കി. സൗമന്‍ ബറൂയി എന്നാണ്‌ എന്റെ പേര്‌ ഞാനിവരുടെ ഏജന്റാണ്‌. ഇവരോടൊപ്പം ചെലവഴിക്കാന്‍ ആഗ്രഹമുള്ളവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക? എന്നായിരുന്നു പരസ്യം. എന്നാല്‍ ഇയാള്‍ നടത്തിയ ഒരു തമാശ മാത്രമായിരുന്നു ഇത്‌. എന്നാല്‍ നിരന്തരമായി എണ്ണമറ്റ വിളികള്‍ തന്നെത്തേടിയെത്തിയതിനെ തുടര്‍ന്ന്‌ നിവൃത്തിയില്ലാതെ താന്‍ പോലീസ്‌ സ്‌റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നുവെന്ന്‌ ഇയാള്‍ പറയുന്നു. എന്നാല്‍ ഈ സംഭവം മറ്റെല്ലാവരും അിറഞ്ഞെങ്കിലും ഒ എല്‍ എക്‌സ്‌ ഇന്ത്യ മാനേജ്‌മെന്റ്‌ അിറഞ്ഞിരുന്നില്ല.
ഇത്തരമൊരു സംഭവം അിറഞ്ഞിരുന്നില്ല. അറിഞ്ഞയുടനെ എത്രയും വേഗം ഇത്‌ നീക്കം ചെയ്യുമെന്ന്‌ മാനേജര്‍ അമര്‍ജിത്ത്‌ ഭദ്ര അറിയിച്ചു. ഇത്‌ ഫ്രീ വെബ്‌ പോര്‍ട്ടലാണെന്നും സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകളിലെപ്പോലെ ആര്‍ക്കും കയറി എന്തും ചെയ്യാമെന്നും അതുകൊണ്ടു തന്നെ നിയമപരമായി യാതൊരു ഉത്തരവാദിത്വവും തങ്ങള്‍ക്കിതിലില്ല എന്നുമാണ്‌ സംഭവമറിഞ്ഞ്‌ അദ്ദേഹം പറഞ്ഞത്‌.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.