ദന്തവിചാരം Raju Mylapra ( Chief Editor ,Aswamedham)
rajumylapra@msn.com
Story Dated: Tuesday, June 04, 2013 03:48 hrs UTC  
PrintE-mail



“മനുഷ്യജീവിതത്തില്‍ പല്ലിനുള്ള സ്ഥാന മുന്‍നിരയിലാണ്. “ഒറ്റയടിക്കു നിന്റെ അണപ്പല്ലു ഞാന്‍ തെറിപ്പിക്കും” “എല്ലു മുറിയെ പണിതാല്‍ പല്ലുമുറിയെ തിന്നാം.” തുടങ്ങിയ പ്രയോഗങ്ങള്‍ പണ്ടുമുതലേ പ്രചുര പ്രചാരത്തിലുണ്ടായിരുന്നു. ഒരാളുടെ പേഴ്സണാലിറ്റി നിര്‍ണയത്തില്‍ പരമപ്രധാമാണല്ലോ ചിരിക്കുള്ള സ്ഥാന. “അവള്‍ ചിരിച്ചാല്‍ മുത്തു ചിതറും, ആ മുത്തോ ക്ഷത്രമാകും” എന്നാണല്ലോ ‘അവളുടെ പല്ലുകള്‍’എന്ന ചിത്രത്തില്‍ സീറിക്ക പാടിയിട്ടുള്ളത്. സിനിമയിലെ യക്ഷികള്‍ സുന്ദരികളാണ്. അവര്‍ എപ്പോഴും ചിരിച്ചുകൊണ്ടാണ് നടക്കുന്നത്. ‘ഡെന്റല്‍ ലാമിനേ***ന്‍’ വന്നതില്‍പ്പിന്നെ സീരിയല്‍ നടികള്‍ വായ തുറന്നാല്‍ തലയോട്ടിയില്‍ നക്കുന്നതു പോലിരിക്കും. ചിലരു ചിരിക്കുന്നതു കണ്ടാല്‍ നമ്മളും അറിയാതെ ചിരിച്ചു പോകും. മുയല്‍പ്പല്ലു കൊണ്ടു പണവും പ്രശസ്തിയുമുണ്ടാക്കിയ ആളാണ് മലയാള സിനിമയുടെ പ്രിയപ്പെട്ട മാമുക്കോയ. ഡ്രാക്കുളയുടെ കൂര്‍ത്ത പല്ലു കണ്ടാല്‍ ഏതു സുന്ദരിയും അറിയാതെ കഴുത്തു നീട്ടിക്കൊടുക്കും. ആനപ്പല്ല് ഔഷധമാണെന്ന് പറയപ്പെടുന്നു. രാജഭരണകാലത്ത് യുദ്ധത്തില്‍ അമ്പേറ്റു മരിക്കുന്നവരുടെ പല്ലുകൊണ്ട് ദന്തഗോപുരങ്ങള്‍ ഉണ്ടാക്കിയിരുന്നു. ചെറുപ്പത്തില്‍ തന്നെ അഭ്യസിക്കുന്ന ഒരു അഭ്യാസമാണല്ലോ ദന്തസംരക്ഷണം.

 

പണ്ടുകാലത്തു മലയാളികള്‍ മാവിലും ഈര്‍ക്കിലും ഇതിനായി ഉപയോഗിച്ചിരുന്നു. സയന്‍സ് പുരോഗമിച്ചതോടു കൂടി ഉമിക്കരിയും ഉപ്പും രംഗത്തെത്തി. ഒരു വീട്ടില്‍ കിട്ടാവുന്ന ഏറ്റവും വൃത്തികെട്ട പാത്രത്തിലാണ് ഉമിക്കരി ശേഖരിച്ചു വെച്ചിരുന്നത്. ഗ്രാമ്പൂ, ഏലയ്ക്ക, പെരുംജീരകം എന്നിവ പൊടിച്ച് അതില്‍ ചുണ്ണാമ്പു ചേര്‍ത്ത് പനിനീരില്‍ ചാലിച്ച ഒരു മിശ്രിതത്തിലായിരുന്നത്രേ ആറ്റിന്‍മണമ്മേലെ ഉണ്ണിയാര്‍ച്ച് അവളുടെ അഴകാര്‍ന്ന ദന്ത നിരകള്‍ സംരക്ഷിച്ചിരുന്നതെന്ന് താളിയോല ഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. പല്ലു പറിയുമ്പോള്‍ അമേരിക്കയിലെ കുട്ടികള്‍ക്ക്, ഉറങ്ങിക്കിടക്കുമ്പോള്‍, “ടൂത്ത് ഫെയറി” വന്ന് തലയണക്കീഴില്‍ ഡോളര്‍ നോട്ടുവെച്ചിട്ട് പോകാറുണ്ടത്രേ! ടൂത്തുപേസ്റിന്റെ ആവിര്‍ഭാവത്തോടെ, ദന്തസംരക്ഷണ രംഗത്ത് വിപ്ളവകരമായ മാറ്റങ്ങള്‍ ഉണ്ടായി. തുടക്കത്തില്‍ കോള്‍ഗേറ്റിന്റെ സാദാ പേസ്റു മാത്രമേ കമ്പോളത്തിലുണ്ടായിരുന്നുള്ളൂ. പിന്നീട് എന്തെല്ലാം നിറത്തിലും തരത്തിലുമുള്ള പേസ്റുകളാണ് അങ്ങാടി പിടിച്ചടക്കിയത്. വെള്ള, പച്ച, നീല, ചുവപ്പ് - ഇവയെല്ലാം ഇടകലര്‍ന്നത് കൂടാതെ മെന്‍ന്തോള്‍, ബേക്കിംഗ് സോഡാ വൈറ്നിഗ്, എക്സ്ട്രോക്ളീന്‍ തുടങ്ങിയവ. പ്രാകൃത മുഷ്യന്‍ വിരല്‍കൊണ്ടാണ് പല്ലുതേച്ചിരുന്നത്. ഇപ്പോള്‍ ടൂത്തു ബ്രഷുകളുടെ പ്രളയമാണ്. സോഫ്റ്റ്. മീഡിയം, ഹാര്‍ഡ്, ആംഗിള്‍, നാവിഗേറ്റര്‍, സ്പിന്നിംഗ് ഇങ്ങിനെ നീളുന്നു ബ്രഷുകളുടെ നിര. ഇതുകൂടാതെ സ്കോപ് മൌത്ത് വാഷ്, ബിനാക്കാ സ്പ്രേ, ഡെന്റീന്‍ ച്യൂയിംഗ്ഗം തുടങ്ങിയ മേമ്പൊടികള്‍!

 

 

പണ്ടൊക്കെ പല്ലു പറിക്ക് പ്രത്യേക പഠിത്തം ഒന്നും വേണ്ടായിരുന്നു. ഒരു ഞവണയും, കുറച്ചു ചരടും, അല്പം ആത്മധൈര്യവുമുണ്ടെങ്കില്‍ ആര്‍ക്കും പല്ലു പറിയുമായിരുന്നു. ചന്തസ്ഥലങ്ങളില്‍ ഒരു ഷീറ്റു വിരിയ്ക്കുക; കുറച്ചു വെള്ളവും, പഞ്ഞിക്കഷണങ്ങളും, മരുന്ന് എന്നു തോന്നിക്കത്തക്കതു പോലെ കളര്‍വെള്ളം നിറച്ച കുപ്പികളും അതില്‍ നിരത്തിവെച്ചിട്ട് അനൌണ്‍സ്മെന്റെ തുടങ്ങുക. “എത്ര പഴകിയ പല്ലുവേദന യും മാറ്റിത്തരും. കടന്നുവരുവീന്‍, ഒരു പല്ലു പറിക്കുന്നതിന്  ഒരു രൂപാ മാത്രം. അഞ്ചു പല്ല് ഒരുമിച്ച് പറിക്കുന്നവര്‍ക്ക് ഒരു പറി സൌജന്യമ്”. പത്തു പുത്തുുണ്ടാക്കുവാന്‍ പറ്റിയ പണിയാണിതെന്നു മസിലയാതോടുകൂടി പലരും തപാല്‍മാര്‍ഗം ദന്തശാസ്ത്രം പഠിച്ച് പല്ലു പറിയന്മാരായി. കാര്‍ഡിയോളജിസ്റിനേക്കോള്‍ ഡിമാന്റ് ഇന്ന് ഡെന്റിസ്റുകള്‍ക്കാണ്. കാരണം, മനുഷ്യ ഹൃദയമൊന്നേയുള്ളൂ, പക്ഷേ പല്ലിന്റെ എണ്ണം മുപ്പത്തിരണ്ടാണ്. ദന്തസംബന്ധമായ എല്ലാ കാര്യങ്ങളും ഒരാള്‍തന്നെയാണ് ചെയ്തു പോന്നത്. കുഴി നികത്തുക, പാലം പണിയുക ), പെയിന്റടിക്കുക ), കിരീടം വെയ്ക്കുക () ഇതിനെല്ലൊം പ്രത്യേകം പ്രത്യേകം പരിശീലന നേടിയ ദന്തഡോക്ടര്‍മാര്‍ ഇന്നു മാര്‍ക്കറ്റിലുണ്ട്.

 

. അടുത്ത കാലത്തു നടത്തിയ ഒരു ഡെന്റല്‍ സന്ദര്‍ശമാണ് ഇതൊക്കെ ചിന്തിക്കുവാന്‍ പ്രേരകമായത്. പല്ലിന്റെ പടം വരച്ച ഒരു കടലാസില്‍ റിസപ്ഷിനസ്റ് രണ്ടുമൂന്നു സ്ഥലങ്ങളില്‍ എന്നെക്കൊണ്ട് ഒപ്പിടിവിച്ചു. സുന്ദരിയായ ഒരു മദാമ്മക്കൊച്ചായിരുന്നു ഡെന്റിസ്റ്. കൂട്ടത്തില്‍ അസിസ്റന്റുമുണ്ട്. ബാങ്കു കവര്‍ച്ചക്കാരെ പ്പോലെ മുഖമൂടിയും ധരിച്ച്, ഗ്ളൌസുമണിഞ്ഞാണ് അവര്‍ വന്നത്. ഞാനിരുന്ന കസേരയുടെ താഴെ, ഏതോ ഒരു ബട്ടണില്‍ കാലുകൊണ്ടമര്‍ത്തിയപ്പോള്‍, കസേര കട്ടിലു പോലെ മലര്‍ന്നു. പ്രതികളെക്കൊണ്ടു സത്യം പറയിക്കുവാന്‍ പോലീസ് സ്റേഷില്‍ ഉപയോഗിക്കുന്നതു പോലെ, ആയിരം വോള്‍ട്ടു പ്രകാശമുള്ള ഒരു ലൈറ്റ് എന്റെ മുഖത്തിനു മുകളില്‍ തെളിഞ്ഞു. അവരാവശ്യപ്പെട്ടതുസരിച്ച് ഞാന്‍ വായ്തുറന്നു. തുറന്നിരിക്കുന്ന എന്റെ വായ് കണ്ടപ്പോള്‍ ഡോക്ടറും, അസിസ്റന്റും കുടഞ്ഞിട്ടു ചിരിച്ചു. സത്യം പറയണമല്ലോ. എന്റെ വായ് ഏതൊരു ഡെന്റിസ്റിന്റെയും സ്വപ്മാണ്. പല ആംഗിളില്‍ അവര്‍ എന്റെ പല്ലുകളുടെ എക്സ് - റേ എടുത്തു. എടുത്ത പടമെല്ലാം അവര്‍ കമ്പ്യൂട്ടര്‍ സ്ക്രീില്‍ വലുതാക്കി പ്രദര്‍ശിപ്പിച്ചു. എന്റെ പല്ലിന്റെ അവസ്ഥ കണ്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ നാണിച്ചുപോയി. ഈ പല്ലുകാട്ടിയാണല്ലോ, ഞാനിത്രയും കാലം മറ്റുള്ളവരെ നോക്കിച്ചിരിച്ചതെന്നോര്‍ത്തപ്പോള്‍ എിക്കു വല്ലാത്ത ഒരു വൈക്ളബ്യം തോന്നി. “ഡോണ്ട് വറി. വി ഹാവ് സീന്‍ മച്ച് വേഴ്സ് ദാന്‍ ദിസ്.” മദാമ്മക്കൊച്ചിന്റെ ആശ്വാസവചങ്ങള്‍ എന്റെ ചങ്കിലാണ് തറച്ചത്.

 

എന്റെ സകല പല്ലും പ്രശ്നക്കാരാണ്. ക്യാവിറ്റി, ക്യാപ്പ്, ക്രൌണ്‍, റൂട്ട് കാല്‍ തുടങ്ങിയ ദന്തപദങ്ങള്‍ ദന്തഡോക്ടര്‍ എനിക്കു ചുറ്റുമിട്ടു കറക്കി. ഒരു തുടക്കമെന്ന നിലയില്‍ ആദ്യമൊരു ക്ളീിനിഗ് ആകട്ടെ എന്നു കാച്ചി. ആനയ്ക്ക് ഇന്‍ജംക്ഷന്‍ കൊടുക്കുന്ന ഒരു സൂചികൊണ്ട് എന്റെ മോണ മരവിപ്പിച്ചു. പിന്നീട് പലതരത്തിലുള്ള സാമഗ്രികള്‍ വായില്‍ കുത്തിക്കയറ്റി. ഒന്ന് വെള്ളം സ്പ്രേ ചെയ്യുവാനുള്ളത്, മറ്റൊന്നും വെള്ളം വലിച്ചെടുക്കുവാന്‍, വായ് അടഞ്ഞു പോകാതിരിക്കുവാന്‍ ഒരു താങ്ങ്. എനിയ്ക്കാണെങ്കില്‍ വല്ലാത്ത ഒരു ഗാഗ് റിഫ്ളക്സ്. ചൂണ്ടപോലെ വളഞ്ഞിരിക്കുന്ന ഒരു സൂചികൊണ്ട് അവര്‍ എന്റെ പല്ലിന്റെ ഇടയാകെ മാന്തിപ്പറിച്ചു. ഇടയ്ക്കിടെ ഡോക്ടറും തോഴിയും കൂടി എന്റെ പല്ലിന്റെ പുവര്‍കണ്ടീഷനെപ്പെറ്റി തരംതാണ തമാശ പറഞ്ഞു ചിരിക്കുന്നുണ്ട്. എന്നോടു ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഞാന്‍ ‘ങ്ങാ-ങ്യൂ’എന്ന് പൊട്ടന്മാരെപ്പോലെ മറുപടി പറഞ്ഞു. ഇരുമ്പും സിമന്റും കൂട്ടിക്കുഴച്ചതു പോലുള്ള ഒരു പേസ്റ് വെച്ച് അവര്‍ എന്റെ പല്ലിന്റെ പോടെല്ലാം അടച്ചു. ഒരു ബ്രിഡ്ജ് കെട്ടി, ക്രൌണും വെച്ച്, ഒന്നു ബ്ളീച്ചു ചെയ്താല്‍ എന്റെ വായ് ‘പ്രസന്റബിള്‍’ ആയിരിക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. എല്ലാം കഴിഞ്ഞ് പോരാന്‍ നേരേത്ത് ഒരു മിക്കി മൌസ് ബ്രഷും ഒരു ലോലിപോപ്പും അവര്‍ എന്റെ പോക്കറ്റിലിട്ടു തന്നു. ഇനിമേലില്‍ ഞാന്‍ ചിരികുട്ടനെ പോലെ ഇക്കിളിട്ടായിരിക്കില്ല, മറിച്ച്  അച്ചുമാമനെ പോലെ വായ തുറന്നായിരിക്കും ചിരിക്കുവാന്‍ പോകുന്നത്.


Comments

  • ഹാസ്യലേഖനം വായിച്ചു തീര്‍ന്നതോടെ എന്റെ പല്ലു വേദനയ്ക്ക് ആശ്വാസം തോന്നുന്നുണ്ട്... പലയിടത്തും ന എന്ന അക്ഷരം അപ്രത്യക്ഷമായിരിക്കുന്നതു കാരണം വായിക്കാന്‍ കുറച്ച് ബുദ്ധിമുട്ട് തോന്നി... നല്ല നര്‍മ്മലേഖനം. - നന്ദന്‍ - ചെന്നൈ
     
  • Ciju p Cherian
  • Ciju p Cherian

    Gud one but .. Little bit over exaggerated!!!

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.