ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് പത്തുശതമാനം ഉദ്യോഗക്കയറ്റം: മുഖ്യമന്ത്രി
Story Dated: Tuesday, November 19, 2013 06:16 hrs EST  
PrintE-mailലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ക്ലാസ് ത്രീ തസ്തികകളില്‍ പത്തുശതമാനം ഉദ്യോഗക്കയറ്റം നല്‍കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം പാലക്കാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടുതവണ ഇതുസംബന്ധിച്ച് പി.എസ്.സിക്ക് സര്‍ക്കാര്‍ ശിപാര്‍ശ അയച്ചെങ്കിലും അവര്‍ തിരിച്ചയച്ചു. മൂന്നാംതവണയും അയച്ചപ്പോള്‍ അഞ്ചുശതമാനം നല്‍കാമെന്നാണ് പി.എസ്.സി നിലപാട്. എന്നാല്‍, പത്തു ശതമാനം ഉദ്യോഗക്കയറ്റം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ സര്‍വീസ് സംഘടനകള്‍ യുവജന സംഘടനകളുമായി ചര്‍ച്ച ചെയ്ത് അഭിപ്രായ സമന്വയത്തിലത്തെണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.