കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മലയാളത്തിലാക്കി വിതരണം ചെയ്യും: മുഖ്യമന്ത്രി
Story Dated: Tuesday, November 19, 2013 11:18 hrs UTC  
PrintE-mailകസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് വിജ്ഞാപനം വന്നാലുടന്‍ അത് മലയാളത്തിലാക്കി പഞ്ചായത്തുതലത്തില്‍ വരെ എത്തിച്ചു അഭിപ്രായരൂപീകരണം നടത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനങ്ങള്‍ക്ക് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനും അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനും സേവനം ഉറപ്പാക്കും. ഇതിനായി ഓഫീസ് സമയത്ത് വിളിക്കുന്നതിനായി തിരുവനന്തപുരത്ത് 0471-2741134 എന്ന ലാന്‍ഡ് ഫോണ്‍ നമ്പരും ഇരുപത്തിനാല് മണിക്കൂറും വിളിക്കാവുന്ന 9447271034 എന്ന മൊബൈല്‍ നമ്പരും സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രായോഗികമായ എല്ലാ കാര്യങ്ങളും ക്രോഡീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.