സോളാര്‍ കേസ്‌: സരിതയ്ക്ക്‌ അഞ്ചു കേസുകളില്‍ കൂടി ജാമ്യം
Story Dated: Tuesday, November 19, 2013 11:20 hrs UTC  
PrintE-mailസോളാര്‍ കേസ്‌ പ്രതി സരിത എസ്‌ നായര്‍ക്ക്‌ അഞ്ചു കേസുകളില്‍ കൂടി ജാമ്യം. ഡോക്‌ടര്‍മാരായ അനൂപ്‌ കോശി, ശ്യാമ മോഹനന്‍, സുനില്‍ കുമാര്‍, അഭിലാഷ്‌ ആന്റണി, മനോജ്‌ കുമാര്‍ എന്നിവര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്‌ ഫയല്‍ചെയ്‌ത കേസിലാണ്‌ തലശ്ശേരി ജുഡീഷ്യല്‍ ഫസ്‌റ്റ്ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി സരിതയ്‌ക്ക് ഇന്ന്‌ ജാമ്യം അനുവദിച്ചത്‌. 3000 വാട്ടിന്റെ സോളാര്‍ പ്ലാന്റ്‌ സ്‌ഥാപിച്ച്‌ നല്‍കാമെന്ന്‌ പറഞ്ഞ്‌ ഇവരില്‍ നിന്ന്‌ വന്‍തുക സരിത തട്ടിയിരുന്നു. ഇതേതുടര്‍ന്നാണ്‌ ഡോക്‌ടര്‍മാരായ ഇവര്‍ സരിതയ്‌ക്കെതിരെ നിയമപരമായി നീങ്ങിയത്‌.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.