സംഗീതജ്ഞനു അഭ്യാസപ്രകടനത്തിനിടെ വീണു പരിക്ക്‌; യൂ ട്യൂബില്‍ വന്‍ ഹിറ്റ്
Story Dated: Tuesday, November 19, 2013 07:05 hrs EST  
PrintE-mail



ലണ്ടന്‍ : വിഖ്യാദ സംഗീതജ്ഞന്‍ ജോര്‍ജ്‌ വാട്ട്‌സ്‌കിക്ക്‌ അഭ്യാസ പ്രകടനത്തിനിടെ പരിക്കേറ്റു. കയറിലേറിയുള്ള ഇദ്ദേഹത്തിന്റെ അഭ്യാസത്തിനിടെ കയറില്‍ നിന്നും താഴെ വീണായിരുന്നു സംഭവം. കയറില്‍ നിന്നും താഴെ വീണ ഇദ്ദേഹത്തോടൊപ്പം വീണ്‌ മറ്റു രണ്ടു പേര്‍ക്കു കൂടി പരിക്കേറ്റു. ലണ്ടനിലെ അലക്‌സാന്റ്ര പാലസിലായിരുന്നു സംഭവം. 30 അടി ഉയരത്തില്‍ നിന്നാണ്‌ ഇദ്ദേഹം താഴേക്കു വീണത്‌. ഇദ്ദേഹം ദേഹത്തു വീണതിനാല്‍ ഗുരുതരമായ പരിക്കേറ്റ രണ്ടാരാധകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഭാഗ്യം കൊണ്ടു മാത്രമാണ്‌ വാട്ട്‌സ്‌കി രക്ഷപ്പെട്ടത്‌. താന്‍ മൂലം പരിക്കു പറ്റിയ ആരാധകരോട്‌ അദ്ദേഹം ഫേസ്‌ബുക്കിലൂടെ ക്ഷമ ചോദിച്ചു. വാട്ട്‌സ്‌കിയുടെ സാഹസിക പ്രകടനത്തിന്റെ വീഡിയോയും ഇതിനകം തന്നെ യൂ ട്യൂബില്‍ ഇടം പിടിച്ചു കഴിഞ്ഞു. ഇതു വരെ 1,80000 പേരാണ്‌ ഈ വീഡിയോ കണ്ടത്‌.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.