അമ്മമാനുകളെ കൊല്ലുന്നവര്‍ മാന്‍കുട്ടികളെയും കൊല്ലണമെന്ന്‌ ശാസ്‌ത്രജ്ഞര്‍
Story Dated: Tuesday, November 19, 2013 07:07 hrs EST  
PrintE-mailസ്‌കോട്ട്‌ലാന്‍ഡ്‌ : കുഞ്ഞുങ്ങളുള്ള പെണ്‍മാനുകളെ വേട്ടയാടുന്നവര്‍ അവരുടെ കുഞ്ഞുങ്ങളെ കൂടി കൊല്ലേണ്ടതുണ്ടെന്ന്‌ ശാസ്‌ത്രജ്ഞര്‍ പറയുന്നു. തമാശയായല്ല ഇക്കാര്യം അവര്‍ പറയുന്നത്‌. അമ്മയില്ലാതെ മാന്‍കുഞ്ഞുങ്ങള്‍ക്ക്‌ ഒന്നിനെയും അതിജീവിക്കാനാവില്ലെന്ന്‌ അവര്‍ പറയുന്നു. ബ്രിട്ടണ്‍, കാനഡ , സ്‌കോട്ട്‌ലാന്‍ഡ്‌ എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്‌ത്രജ്ഞരുടെ സംഘമാണ്‌ ഇത്തരമൊരു നിരീക്ഷണം നടത്തിയിരിക്കുന്നത്‌.

മറ്റു മൃഗങ്ങള്‍ക്ക്‌ അമ്മയുടെ സംരക്ഷണമില്ലാതെയും ജീവിക്കാനാകുമെങ്കിലും മാന്‍കുഞ്ഞുങ്ങള്‍ക്ക്‌ അത്‌ സാധിക്കില്ല. അത്‌ അവര്‍ക്ക്‌ ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന, നിലനില്‍പ്പിനെ ബാധിക്കുന്ന വിഷയമാണ്‌. മാന്‍കുഞ്ഞുങ്ങള്‍ എല്ലായ്‌പ്പോഴും അമ്മയുടെ സംരക്ഷണം ആവശ്യപ്പെടുന്നവരാണെന്നും അവര്‍ പറയുന്നു. ചുവന്ന മാനുകള്‍ സ്‌കോട്ട്‌ലന്‍ഡിന്റെ അപൂര്‍വ്വകതകളിലൊന്നാണ്‌. എന്നാല്‍ അവ വന്‍തോതില്‍ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുകയാണിവിടെ. 60.000 ചുവന്ന മാനുകളാണ്‌ വര്‍ഷം തോറും ഇവിടെ കൊല്ലപ്പെടുന്നത്‌.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.