സാന്‍്റിയാഗോ മാര്‍ട്ടിന്‍: മൂന്നു ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു
Story Dated: Wednesday, November 20, 2013 09:38 hrs UTC  
PrintE-mailസാന്‍്റിയാഗോ മാര്‍ട്ടിന്‍്റെ സ്ഥാപനത്തിന് ലോട്ടറി വില്‍പനക്ക് ലൈസന്‍സ് നല്‍കിയ സംഭവത്തില്‍ പാലക്കാട് നഗരസഭയിലെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. മാര്‍ട്ടിന്‍െറ ഭാര്യയുടെ പേരിലുള്ള വീടിന് വാണിജ്യാവശ്യത്തിനായി ലൈസന്‍സ് അനുവദിച്ചത് കണ്ടത്തെിയതിനെ തുടര്‍ന്നാണ് നടപടി.

നഗരസഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. മാര്‍ട്ടിന്‍െറ ഭാര്യ ലീമ റോസിന്‍െറ ഉടമസ്ഥതയില്‍ പാലക്കാട് നഗരത്തിലെ കുന്നത്തൂര്‍മേട്ടിലുള്ള കെട്ടിടത്തില്‍ ലോട്ടറി വില്‍പന നടത്താനാണ് കഴിഞ്ഞ ഒക്ടോബര്‍ 14ന് നഗരസഭയുടെ ആരോഗ്യവിഭാഗം ലൈസന്‍സ് നല്‍കിയത്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.