സേലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നുമരണം
Story Dated: Wednesday, November 20, 2013 10:28 hrs UTC  
PrintE-mail 

തമിഴ്നാട് സേലത്തിനടുത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ മരിച്ചു. അട്ടയംപാട്ടി മേട്ടുകടൈ സ്ട്രീറ്റിലെ ഇരുനില കെട്ടിടത്തിലാണ് അപകടമുണ്ടായത്. അയിഷ(40), അയിഷയുടെ മകന്‍ സിദ്ദീഖ്(18) അയല്‍വാസി ദേവരാജ്(45) എന്നിവരാണ് മരിച്ചത്.

ദേവരാജിന്‍്റെ വീട്ടില പാചകത്തിനുപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടരണ് പൊട്ടിത്തെറിച്ചത്. വീടിന്‍്റെ മുകളിലെ നിലയില്‍ താമസിച്ചിരുന്ന എട്ടോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്ഫോടനത്തില്‍ കെട്ടിടത്തിന്‍്റെ മേല്‍ക്കൂര തകര്‍ന്നു. അപകടത്തില്‍ തൊട്ടടുത്ത കെട്ടിടങ്ങള്‍ക്കും രണ്ടു കാറുകള്‍ക്ക് കേടുപാട് സംഭവിച്ചു.

                                                                                                                                                                                                    


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.