ചോക്ക്‌ലേറ്റില്‍ വേദനസംഹാരി; ടെസ്‌കോ ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ചു
Story Dated: Thursday, November 21, 2013 01:00 hrs UTC  
PrintE-mailചോക്ലേറ്റിന്റെയും ഐസ്‌ക്രീമിന്റെയും ഉല്‍പ്പന്നങ്ങളില്‍ വേദനസംഹാരി ഗുളികകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ടെസ്‌കോ ഈ ഉല്‍പ്പന്നങ്ങള്‍ രണ്ടും പിന്‍വലിച്ചു. രണ്ടു പായ്‌ക്കറ്റുകളില്‍ വേദനസംഹാരി ഗുളികകള്‍ കണ്ടെത്തിയതിനാല്‍ തങ്ങള്‍ ഈ ഉല്‍പ്പന്നങ്ങള്‍ മൊത്തമായും പിന്‍വലിക്കുകയാണെന്നാണ്‌ അവരുടെ വക്താവ്‌ അറിയിച്ചത്‌. മാത്രമല്ല തങ്ങള്‍ ഇതിനെക്കുറിച്ച്‌ എത്രയും വേഗം അന്വേഷണം നടത്തുമെന്നും അതിനായി ഉപഭോക്താക്കളോട്‌ ഉല്‍പ്പന്നങ്ങല്‍ അവര്‍ വാങ്ങിച്ച കടകളില്‍ എത്തിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്‌.
ഇവ തിരികെ എത്തിക്കുന്നവര്‍ക്കു മുഴുവന്‍ തുകയും തിരികെ നല്‍കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്‌. ഉല്‍പ്പന്നങ്ങള്‍ പന്‍വലിച്ചു കൊണ്ടുള്ള നോട്ടീസുകള്‍ എല്ലാ കടകള്‍ക്കും അയച്ചു കൊടുത്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.