വിഴിഞ്ഞം പദ്ധതി പ്രദേശത്ത് നിര്മാാണം നടത്തില്ല: കെ. ബാബു
Story Dated: Thursday, November 21, 2013 05:02 hrs UTC  
PrintE-mail



പാരിസ്ഥിതികാനുമതി ലഭിക്കുന്നതിന് മുമ്പ് വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനം നടത്തില്ലെന്ന് തുറമുഖ മന്ത്രി കെ. ബാബു. അനുമതി ഇല്ലാതെ റോഡ് നിര്‍മിച്ചതില്‍ പരിസ്ഥിതി മന്ത്രാലയത്തെ ഖേദം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതിക്കെതിരെ ഹോട്ടല്‍ ഉടമകള്‍ പരിസ്ഥിതി മന്ത്രാലയത്തിന് പരാതി നല്‍കിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് പദ്ധതി പ്രദേശത്ത് സര്‍വീസ് റോഡ് നിര്‍മിച്ചത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹോട്ടല്‍ ഉടമകള്‍ പരാതി നല്‍കിയത്. പദ്ധതിക്ക് അനുമതി ലഭിക്കുന്നതിന്റെ നടപടികള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ഹോട്ടല്‍ ഉടമകള്‍ എതിര്‍പ്പുമായി വീണ്ടും രംഗത്തത്തെിയത്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.