കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകും -താമരശേരി ബിഷപ്പ്
Story Dated: Thursday, November 21, 2013 09:26 hrs UTC  
PrintE-mailകസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന് താമരശേരി ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍. പശ്ചിമഘട്ട സമരസമിതി ഏകദിന ഉപവാസത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരെ ബുദ്ധിമുട്ടിലാക്കി ഒരു റിപ്പോര്‍ട്ടും നടപ്പിലാക്കാന്‍ അനുവദിക്കില്ല. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ജാലിയന്‍വാലാബാഗ് ആവര്‍ത്തിക്കും. താമരശേരിയിലെ അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഇടത്-വലത് സംഘടനകളല്ല. റിപ്പോര്‍ട്ടിനെതിരായ സമരം തുടരുമെന്നും ബിഷപ്പ് വ്യക്തമാക്കി.

താമരശേരി ബിഷപ്പിനെ പിന്തുണച്ച് വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ എം.ഐ ഷാനവാസ് രംഗത്തെത്തി.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.