മിസ് മലയാളി രജിസ്‌ട്രേഷന്‍ നവംബര്‍ 25 വരെ നീട്ടിവച്ചു

Story Dated: Thursday, November 21, 2013 11:27 hrs UTC  
PrintE-mailഡാലസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യു.എം.സി) ഗ്ലോബല്‍ കമ്മിറ്റിയുടെ ഏറ്റവും നൂതനവും അടുത്തുവരുന്നതുമായ മിസ് മലയാളി വേള്‍ഡ് വൈഡ് ഗ്ലോബല്‍ മലയാളി മങ്ക മത്സരത്തിന്റെ പ്രിലിമിനറി മത്സരമായ മിസ് മലയാളി നോര്‍ത്ത് അമേരിക്കയുടെ ഡാലസ്സില്‍ നടക്കുന്ന മത്സരത്തിലേക്ക് റജിസ്റ്റര്‍ ചെയ്യേണ്ട അവസാനതീയതി നവംബര്‍ 25ലേക്ക് മാറ്റിവച്ചതായി റീജിയന്‍ ഭാരവാഹികളായ പ്രസിഡന്റ് ഏലിയാസ് കുട്ടി പത്രോസും, മിസ് മലയാളി ഗ്ലോബല്‍ കമ്മിറ്റിയംഗം പി.സി മാത്യുവും അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മത്സരത്തിന്റെ എന്‍ട്രികള്‍ സ്വീകരിക്കുന്ന പുതിയ അവസാനതീയതിയായ നവംബര്‍ 25ന് മുമ്പ് ക്രിസ്റ്റീന തോമസുമായി ബന്ധപ്പെടേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ക്രിസ്റ്റീന തോമസ് : 214 727 0460; www.missmalayalee.com


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.