ഫൊക്കാനാ 2016 കണ്‍വെന്‍ഷന്‍ ടൊറോന്റോയ്ക്ക് വേണം

Story Dated: Thursday, November 21, 2013 11:30 hrs UTC  
PrintE-mailടോറോന്റോ: ഫൊക്കാനാ 2016 കണ്‍വെന്‍ഷന്‍ ടൊറോന്റോയില്‍ വച്ച് നടത്തണമെന്ന ആവശ്യവുമായി കാനഡ സൗത്ത് ഈസ്റ്റ് റീജിയന്‍ മലയാളി അസോസിയേഷനുകള്‍ രംഗത്ത്. നവംബര്‍ 16ന് ബ്രാംപ്റ്റണില്‍ വച്ച് ആ മേഖലയിലെ മലയാളി അസോസിയേഷനുകള്‍ സംയുക്തമായി നടത്തിയ കേരളപ്പിറവി ആഘോഷവേളയിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ടൊറോന്റോ മലയാളി സമാജം, ഹാമില്‍റ്റണ്‍ മാലയാളി സമാജം, മിസ്സിസോഗ കേരള അസോസിയേഷന്‍, ബ്രാംപ്റ്റണ്‍ മലയാളി സമാജം, നയാഗ്രാ മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളുടെ കൂട്ടായ പിന്തുണയോടുകൂടി അതിനാവശ്യമായ പ്രാരംഭനടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായി ടൊറോന്റൊ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ ജോണ്‍ പി. ജോണ്‍ അറിയിച്ചു.

 

സംഘടനകളെ പ്രതിനിധീകരിച്ച് ടൊറോന്റോ മലയാളി സമാജം പ്രസിഡന്റ് ടോമി കൊക്കാട്ട്, ഹാമില്‍റ്റണ്‍ മാലയാളി സമാജം പ്രസിഡന്റ് സോണി പൗലോസ്, മിസ്സിസോഗ കേരള അസോസിയേഷന്‍ പ്രസിഡന്റ് മേഴ്‌സി ഇലഞ്ഞിക്കല്‍ , ബ്രാംപ്റ്റണ്‍ മലയാളി സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനം, നയാഗ്രാ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബൈജു ജോര്‍ജ്ജ് എന്നിവര്‍ സന്നിഹതരായിരുന്നു. കേരളപ്പിറവി ആഘോഷത്തില്‍ മലയാളിയും നടനുമായ ജോ ഡാനിയേല്‍ , കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നിയുക്ത സ്ഥാനാര്‍ത്ഥി ജോബ്‌സണ്‍ ഈശോ, ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ , വൈസ് ചെയര്‍മാന്‍ ജോണ്‍ പി. ജോണ്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.