മുസാഫര്‍നഗര്‍ കലാപം: നഷ്ടപരിഹാര വിജ്ഞാപനം പിന്‍വലിക്കണമെന്ന് സുപ്രീംകോടതി
Story Dated: Thursday, November 21, 2013 02:31 hrs UTC  
PrintE-mailമുസാഫര്‍നഗര്‍ കലാപത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരത്തിനുള്ള വിജ്ഞാപനം പിന്‍വലിക്കണമെന്ന് സുപ്രീംകോടതി.മുസ്ലിംകള്‍ എന്നതു തിരുത്തി കലാപത്തിനിരയായ എല്ലാ മതവിഭാഗത്തില്‍ പെട്ടവര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന വിജ്ഞാപനം പുറത്തിറക്കണമെന്നും കോടതി നിര്‍ദേശിച്ചു.
മുസാഫര്‍ നഗര്‍ കലാപത്തെ സംബന്ധിച്ച അന്വേഷണം സംസ്ഥാന പൊലീസില്‍ നിന്ന് സ്വതന്ത്ര ഏജന്‍സിക്ക് കൈമാറണമെന്ന വിഷയത്തില്‍ സുപ്രീംകോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. കലാപത്തില്‍ ഇരകളായ മുസ്ലിംകള്‍ക്ക് 90 കോടിയുടെ നഷ്ടപരിഹാരമാണ് വിജ്ഞാപനം ചെയ്തിരുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.