അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ പഠനത്തിനെത്തുന്നു
Story Dated: Thursday, November 21, 2013 09:30 hrs UTC  
PrintE-mailജോസ് പിന്റോ സ്റ്റീഫന്‍

 

സാര്‍വത്രികലോക വിജ്ഞാനശേഖരണം പ്രചരിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സയന്റിഫിക് ആന്റ് അക്കാദമിക് കൊളാബറേഷന്‍ എന്ന സംഘടന അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു. മികച്ച അക്കാഡമിക് നിലവാരമുള്ള വിദേശ യൂണിവേഴ്‌സിറ്റികളുടെ ലിസ്റ്റില്‍ ഇടം കണ്ടെത്തിയ ഈ സംഘടനയുടെ ശ്രമഫലമായി അമേരിക്കയിലെ ചില മികച്ച യൂണിവേഴ്‌സിറ്റികള്‍ അവരുടെ സ്റ്റഡി എബ്രോഡ് എന്ന പ്രോഗ്രാമിലേക്ക് കേരളാ യൂണിവേഴ്‌സിറ്റിയെയും തിരഞ്ഞെടുത്തിരിക്കുന്നു. സെമസ്റ്റര്‍ ഇന്‍ കേരളാ പ്രോഗ്രാം എന്ന ഈ പദ്ധതി പ്രകാരം ആദ്യത്തെ സംഘം അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ കേരളത്തിലെത്തി ഒരു സെമസ്റ്റര്‍ പഠനം നടത്തും. ഈ പദ്ധതിക്ക് കേരളാ യൂണിവേഴ്‌സിറ്റി അംഗീകാരം നല്‍കിയെന്ന സ്റ്റഡി ഇന്‍ കേരളാ പ്രോഗ്രാമിന്റെ കേരളാ യൂണിവേഴ്‌സിറ്റി കോര്‍ഡിനേറ്ററായ ഡോ. അച്ചുത് ശങ്കര്‍ നായരും കേരളാ യൂണിവേഴ്‌സിറ്റിയുടെ ഉന്നത വിദ്യാഭ്യാസ പദ്ധതിയുടെ ഉപദേഷ്ടാവുമായ മുന്‍ അംബാസഡര്‍ റ്റി.പി.ശ്രീനിവാസനും ചേര്‍ന്നറിയിക്കുന്നു.

 

സ്റ്റന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഡോ.ജ്ഞാന്‍ ഹൂവാങ്ങ് ചെയര്‍മാനായും കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ മുന്‍ അദ്ധ്യാപകന്‍, ഡോ.സണ്ണി ലൂക്ക് പ്രോഗ്രാം ഡയറക്ടറായും ന്യൂജേഴ്‌സിയിലെ അലക്‌സ് വിളനിലം കോശി എക്‌സിക്യൂട്ടീവ് ഡയറക്ടറായും ഐ.ഐ.എസ് .എ.സി.യെ നയിക്കുന്നു. ഇന്ത്യാ ഗവണ്‍മെന്റിന്റെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ഐസക്കിന്റെ ഇന്ത്യാ ഓഫീസാണ് ഈ അക്കാഡമിക് സംരംഭത്തിന് മേല്‍നോട്ടം നല്‍കുന്നത്. 1998 മുതല്‍ ഐസാക്കിന്റെ കീഴില്‍ അമേരിക്കിന്‍ വിദ്യാര്‍ത്ഥികള്‍ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം നടത്തിവരുന്നു. 2014 മുതല്‍ കേരളായൂണിവേഴ്‌സിറ്റിയിലും ഒറീസ്സാ യൂണിവേഴ്‌സിറ്റിയുലും മുന്നൂറിലധികം കോഴ്‌സുകളില്‍ പഠനമേഖല വ്യാപിച്ചിട്ടുണ്ട് . കേരളത്തെക്കുറിച്ച് വളരെ ആധികാരികമായി രചിച്ചിരിക്കുന്ന വിജ്ഞാന പ്രദമായ പുസ്തകം അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ ശ്രദ്ധ നേടുകയും കേരളത്തെക്കുറിച്ച് കൂടുതല്‍ അിറയാനുള്ള ആഗ്രഹവും ഉണ്ടാക്കിയെടുത്തിട്ടുണ്ടെന്ന് അലക്ല് വിളനിലം കോശി രേഖപ്പെടുത്തി..

 

2014 ജനുവരിയില്‍ വിവിധ അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്നും 15 വിദ്യാര്‍ത്ഥികള്‍ കേരളാ യൂണിവേഴ്‌സിറ്റിയില്‍ എത്തും എന്ന് നവംബര്‍ മാസം 1.2,3 തിയതികളിലായി ന്യൂജേഴ്‌സിയില്‍ നടന്ന ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്തമേരിക്കയുടെ സമ്മേളനത്തില്‍ അലക്‌സ് വിളനിലം കോശി പ്രഖ്യാപിച്ചു. അമേരിക്കയില്‍ നിന്നും എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ നമ്മുടെ ഗവണ്‍മെന്റ് മനസ്സു വച്ചാല്‍ അമേരിക്കിയില്‍ നിന്നും യൂറോപ്പില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഇന്ത്യയിലേക്കയക്കാന്‍ അവിടുത്തെ യൂണിവേഴ്‌സിറ്റികള്‍ തയ്യാറാകും. ഇത് ഒരു പുതിയ സാംസ്‌കാരിക വിപ്ലവത്തിന് വഴിതെളിക്കും. അമേരിക്കയിലെയും ഇന്ത്യയിലെയും കോളേജുകള്‍ തമ്മില്‍ അദ്ധ്യാപകരെ ഒരു നിശ്ചിത കാലയളവിലേക്കായി പരസ്പരം കൈമാറ്റം ചെയ്യാനും വളരെ വലിയ ഗ്രാന്റുകള്‍ ലഭിക്കാനും ഇടവരുത്തുമെന്ന് ഐസാക്കിന്റെ ലഭിക്കാനും ഇടവരുത്തുമെന്ന് ഐസാക്കിന്റെ സ്ഥാപകരിലൊരാളായ ഡോക്ടര്‍ സണ്ണി ലൂക്ക് അഭിപ്രായപ്പെട്ടു. കൂടുതല്‍ അിറയുന്നതിന് താഴെ പറയുന്ന വീഡിയോ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. http://www.youtube.com/watch?v=k5yayQdpcD4


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.