മധുസൂദനന്‍ നായരുടെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു

Story Dated: Thursday, November 21, 2013 09:38 hrs UTC  
PrintE-mailന്യൂയോര്‍ക്ക്: കഴിഞ്ഞദിവസം (നവംബര്‍ 20ന്) ന്യൂയോര്‍ക്കില്‍ നിര്യാതനായ റാന്നി വയ്യാറ്റുപുഴ വളനിലേത്ത് മധുസൂദനന്‍ നായരുടെ നിര്യാണത്തില്‍ ഫൊക്കാനയുടെ അനുശോചനം രേഖപ്പെടുത്തിയതായി ഫൊക്കാന ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ് അറിയിച്ചു. നവംബര്‍ 21 വ്യാഴാഴ്ച ഉച്ചയ്ക്ക് അടിയന്തരമായി കൂടിയ ടെലഫോണ്‍ കോണ്‍ഫറന്‍സില്‍ വച്ചാണ് അനുശോചനം രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെയായി ന്യൂയോര്‍ക്ക് വെസ്റ്റ്ചെസ്റ്റര്‍ കൗണ്ടിയിലുള്ള ന്യൂറോഷല്‍ സിറ്റി നിവാസിയായിരുന്ന മധുസൂദനന്‍ നായര്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുന്‍ ഭാരവാഹിയും, ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു.

 

ചുണ്ടിലൊരു പുഞ്ചിരിതിരുകി സന്തോഷത്തോടെ കടന്നുവന്ന് ന്യൂറോഷലിലുള്ള സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും നേതൃത്വം നല്‍കുകയും ചെയ്തിരുന്ന ശ്രീ.മധുവിന്റെ വിയോഗം ഫൊക്കാനയ്ക്കും വെസ്റ്റ്ചെസ്റ്റര്‍ മലയാളി സമൂഹത്തിനും ഒരു തീരാനഷ്ടം തന്നെയാണെന്ന് ഫൊക്കാനയ്ക്കുവേണ്ടി പ്രസിഡന്റ് മറിയാമ്മ പിള്ള, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ , ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി ഗണേഷ് നായര്‍ , നാഷണല്‍ കമ്മിറ്റി മെംബറും ന്യൂയോര്‍ക്ക് റീജിയന്‍ പ്രസിഡന്റുമായ അഡ്വ. വിനോദ് കെയാര്‍ക്കെ എന്നിവര്‍ സംയുക്തമായി അറിയിച്ചു. നവംബര്‍ 24 ഞായറാഴ്ച വൈകുന്നേരം 5 മണിമുതല്‍ 9 മണിവരെ ന്യൂറോഷലിലെ 16 ഷേ പ്ലെയിസിലുള്ള ലോര്‍ഡ് ആന്‍ഡ് മാക്സി ഫ്യൂണറല്‍ ഹോമില്‍ വെച്ച് പൊതുദര്‍ശനം ഉണ്ടായിരിക്കുന്നതാണെന്ന് വ്യസനസമേതം ഫൊക്കാനയ്ക്കുവേണ്ടി സെക്രട്ടറി ടെറന്‍സണ്‍ തോമസ് അറിയിച്ചുകൊള്ളുന്നു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.