ഹെലന്‍’ ഇന്ന് ഉച്ചയോടെ ആന്ധ്ര തീരത്ത്
Story Dated: Friday, November 22, 2013 04:57 hrs UTC  
PrintE-mailആന്ധ്രപ്രദേശിന്‍െറ ദക്ഷിണ തീര മേഖലക്ക് ഭീഷണി ഉയര്‍ത്തുന്ന ചുഴലിക്കാറ്റ് ‘ഹെലന്‍’ വെള്ളിയാഴ്ച ഉച്ചയോടെ കരക്കത്തെും. 120 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിക്കുമെന്ന് കരുതുന്ന ചുഴലിക്കാറ്റിന്‍െറ ഭീകരത മുന്നില്‍ കണ്ട് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. നെല്ലൂരിനും മച്ചലിപട്ടണത്തിനുമിടയിലാവും ചുഴലിക്കാറ്റ് കരക്കടിക്കുകയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്നാടിന്‍െറ ഉത്തര തീരമേഖലകളിലും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ചുഴലിക്കാറ്റിന്‍െറ പ്രഭാവത്തില്‍ ദക്ഷിണ ആന്ധ്രയിലെ തീര മേഖലകളില്‍ വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിലായി 25 സെന്‍റീമീറ്റര്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നത്. ഒന്നു മുതല്‍ ഒന്നര വരെ മീറ്റര്‍ ഉയരത്തില്‍ തിരയടിക്കാനും സാധ്യതയുണ്ട്.

 


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.