ഇറാനെതിരെ പുതിയ ശിക്ഷാനടപടി പാടില്ലെന്ന് ഒബാമ
Story Dated: Friday, November 22, 2013 06:42 hrs UTC  
PrintE-mail



ആണവവിഷയത്തില്‍ നടത്തിവരുന്ന ചര്‍ച്ച പുരോഗമിക്കുന്ന ഘട്ടത്തില്‍ ഇറാനെതിരെ പുതിയ ശിക്ഷാനടപടികള്‍ സ്വീകരിക്കരുതെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. നയതന്ത്രത്തിന് ഒരവസരം കൂടി നല്‍കണം. അടുത്ത ആറു മാസത്തെ സാവകാശംകൊണ്ട് പ്രശ്നം നയതന്ത്ര നീക്കങ്ങളിലൂടെ പരിഹരിക്കാനാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു -വ്യവസായ പ്രമുഖരുടെ യോഗത്തില്‍ ഒബാമ പ്രസ്താവിച്ചു.
ഇസ്രായേലിനോടും അമേരിക്കന്‍ കോണ്‍ഗ്രസിനോടും അന്താരാഷ്ട്ര സമൂഹത്തോടും ഇറാന്‍ ജനതയോടുമാണ് താന്‍ ഈ അഭ്യര്‍ഥന നടത്തുന്നതെന്നും ഒബാമ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.