ഹൂസ്റ്റണിലെ വിവിധ സാംസ്‌കാരിക സംഘടനകള്‍ എ. തോമസിനും സഹ സ്ഥാനാര്‍ത്ഥികള്‍ക്കും പിന്തുണ പ്രഖ്യാപിച്ചു ജോയിച്ചന്‍ പുതുക്കുളം
joychen45@hotmail.com
Story Dated: Friday, November 22, 2013 06:17 hrs EST  
PrintE-mail



ഹൂസ്റ്റണ്‍: ഒരു വലിയ വടവൃക്ഷംപോലെ എല്ലാ മലയാളികള്‍ക്കും, മലയാളി സംഘടനകള്‍ക്കും തണല്‍ നല്‍കുന്ന മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹൂസ്റ്റന്റെ 2014 പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥി എ. തോമസിനും മറ്റ്‌ സഹ സ്ഥാനാര്‍ത്ഥികള്‍ക്കും ഹൂസ്റ്റണിലെ വിവിധ സാംസ്‌കാരിക സംഘടനകള്‍ പിന്തുണ നല്‍കുന്നു. ജ്വാല ആര്‍ട്‌സ്‌ ഹൂസ്റ്റണ്‍, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍, മലയാളം സൊസൈറ്റി ഓഫ്‌ അമേരിക്ക ഹൂസ്റ്റണ്‍, കേരള റൈറ്റേഴ്‌സ്‌ ഫോറം ഹൂസ്റ്റണ്‍, മലയാളി പ്രസ്‌ കൗണ്‍സില്‍ ഓഫ്‌ അമേരിക്ക, ഐ.എന്‍.ഒ.സി, കോഴഞ്ചേരി അസോസിയേഷന്‍, തിരുവല്ല അസോസിയേഷന്‍, റാന്നി അസോസിയേഷന്‍, പത്തനംതിട്ട ജില്ലാ അസോസിയേഷന്‍, കോട്ടയം അസോസിയേഷന്‍, കേരളാ സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ ആര്‍ട്‌സ്‌ ക്ലബ്‌ ഹൂസ്റ്റണ്‍, ഓവര്‍ഗീസ്‌ കേരളാ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ഹൂസ്റ്റണ്‍ തുടങ്ങി വിവിധ സാമൂഹ്യ-സാംസ്‌കാരിക സംഘടനകള്‍ പൂര്‍ണ്ണമായ പിന്തുണ പ്രഖ്യാപിച്ചു. ഹൂസ്റ്റണ്‍ മലയാളികളുടെ സാംസ്‌കാരിക ഉന്നമനത്തിനായി നിലകൊള്ളുന്ന ഒട്ടനവധി സംഘടനകളുടെ പിന്തുണയ്‌ക്ക്‌ എ. തോമസ്‌, എസ്‌.കെ. ചെറിയാന്‍, എ.സി. ജോര്‍ജ്‌, കുര്യന്‍ പന്നാപ്പാറ, സുനില്‍ ഏബ്രഹാം, റജി വര്‍ഗീസ്‌, റനി കവലയില്‍, ഫാന്‍സിമോള്‍ മാത്യു എന്നിവര്‍ ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.