എസ്‌.ബി അലുംമ്‌നിയുടെ തെരഞ്ഞെടുപ്പും ജനറല്‍ബോഡിയും ജോയിച്ചന്‍ പുതുക്കുളം
joychen45@hotmail.com
Story Dated: Friday, November 22, 2013 11:18 hrs UTC  
PrintE-mailഷിക്കാഗോ: ചങ്ങനാശേരി എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്‌റ്ററിന്റെ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്‌ ഡിസംബര്‍ 31-ന്‌ മുമ്പും, പുതിയ ഭാരവാഹികളുടെ പാനലിനെ അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്‌തുകൊണ്ട്‌ അധികാര കൈമാറ്റം ചെയ്യുന്ന ജനറല്‍ബോഡി യോഗം 2014 ജനുവരി 18-ന്‌ ശനിയാഴ്‌ച വൈകുന്നേരം 6.30-നു നടക്കുമെന്ന്‌ പ്രസിഡന്റ്‌ ബിജി കൊല്ലാപുരം അറിയിച്ചു. അംഗങ്ങള്‍ എല്ലാവരും ഇതൊരു അറിയിപ്പായി സ്വീകരിച്ച്‌ ജനറല്‍ബോഡിയിലും തെരഞ്ഞെടുപ്പിലും സജീവ സന്നിധ്യവും പങ്കാളിത്തവും സഹകരണവും ഉണ്ടാകണമെന്ന്‌ പ്രസിഡന്റും മറ്റ്‌ ഭാരവാഹികളും അഭ്യര്‍ത്ഥിക്കുന്നു.

 

2005-ല്‍ പുനര്‍സംഘടിപ്പിക്കപ്പെട്ട ഷിക്കാഗോ ചാപ്‌റ്റര്‍ ആരംഭ പ്രതിസന്ധിഘട്ടങ്ങളൊക്കെ അതിജീവിച്ച്‌ വളര്‍ച്ചയുടെ പാതയില്‍ പ്രയാണം തുടരുന്നു. ഒരു ടീമില്‍ അംഗമായി സംഘടനയുടെ പൊതു ലക്ഷ്യത്തിനും താത്‌പര്യങ്ങള്‍ക്കും വേണ്ടി മറ്റുള്ളവരോട്‌ സഹകരിച്ച്‌ പ്രവര്‍ത്തിക്കാനുള്ള അംഗങ്ങളുടെ മനസും മനോഭാവവും അംഗങ്ങള്‍ തമ്മില്‍ തമ്മിലുള്ള ലയവും അച്ചടക്കവും മിതത്വവും സംഘടനാ ശേഷിയും വളര്‍ച്ചയുടെ പാതയില്‍ ശക്തിപ്രാപിക്കുന്നതിന്‌ സഹായിച്ച പ്രധാനപ്പെട്ട ഘടകങ്ങളില്‍ ഒന്നാണ്‌. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മനസില്‍ എക്കാലവും സൂക്ഷിക്കുവാന്‍ നല്ല മുഹൂര്‍ത്തങ്ങള്‍ മാത്രം സമ്മാനിച്ചുകൊണ്ട്‌ സംഘടനകളുടെ ബാഹുല്യത്താല്‍ അരങ്ങുതകര്‍ക്കുന്ന ഷിക്കാഗോയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ നടുവില്‍ മറ്റു സമാന്തര സംഘടനകള്‍ക്ക്‌ ഒരു മാതൃകയായി പ്രതിഷ്‌ഠിക്കുവാന്‍ സാധിച്ചിട്ടുള്ളത്‌ സംഘടനയുടെ ഇത്തരം പ്രവര്‍ത്തനശൈലികള്‍ തന്നെയാണ്‌. അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള സാരഥ്യം വഹിക്കുവാന്‍ താത്‌പര്യമുള്ളവര്‍ നാമനിര്‍ദേശ പത്രികകള്‍ ഡിസംബര്‍ 31-നു മുമ്പായി താഴെപ്പറയുന്നവരുടെ പക്കല്‍ ഏല്‍പിക്കേണ്ടതാണ്‌.

 

ജയിംസ്‌ ഓലിക്കര (630 781 1278, olikkara@yahoo.com), എബി തുരുത്തിയില്‍ (630 886 1999, abey1505@gmail.com), മോനിച്ചന്‍ നടയ്‌ക്കപ്പാടം (847 347 6447, nadackapadam@sbcglobal.net).


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.