സിലിക്കണ്‍വാലിയില്‍ കേരളാ ക്ലബ്‌ `കേക്ക്‌ ആന്‍ഡ്‌ വൈന്‍ ഫെസ്റ്റിവല്‍ 2013' ഡിസംബര്‍ 15-ന്‌ ജോയിച്ചന്‍ പുതുക്കുളം
joychen45@hotmail.com
Story Dated: Friday, November 22, 2013 11:19 hrs UTC  
PrintE-mailസാന്‍ഫ്രാന്‍സിസ്‌കോ: കേരളാ ക്ലബ്‌ കാലിഫോര്‍ണിയ ഒരുക്കുന്ന `കേക്ക്‌ ആന്‍ഡ്‌ വൈന്‍ ഫെസ്റ്റിവല്‍ 2013' മില്‍പിറ്റാസിലെ ഇന്ത്യന്‍ കമ്യൂണിറ്റി സെന്റര്‍ ബാങ്ക്വറ്റ്‌ ഹാളില്‍ ഡിസംബര്‍ 15-ന്‌ നടക്കും. കഴിഞ്ഞവര്‍ഷം ഇതേ സമയത്ത്‌ നടത്തിയ `തട്ടുകട 2012' വന്‍ വിജയമായിരുന്നു. ഈവര്‍ഷം പുതുമയുള്ള `കേക്ക്‌ ആന്‍ഡ്‌ വൈന്‍ ഫെസ്റ്റിവല്‍ 2013' ആണ്‌ തീം. ഈ പരിപാടിയില്‍ ഇരുപത്തിയഞ്ചോളം ടീമുകളാണ്‌ മത്സരത്തിനിറങ്ങുന്നത്‌. മത്സരാര്‍ത്ഥികള്‍ വിവിധതരം ഫ്രൂട്ട്‌ കേക്കുകള്‍ ബേക്ക്‌ ചെയ്‌ത്‌ സദിനു നല്‍കും. ഒന്നാം സമ്മാനം 500 ഡോളര്‍, രണ്ടാം സമ്മാനം 250 ഡോളര്‍, മികച്ച ക്രമീകരണത്തിന്‌ 100 ഡോളര്‍ എന്നിങ്ങനെ വിവിധരം സമ്മാനങ്ങളുണ്ടാകുമെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു.

 

കേക്കിനൊപ്പം പ്രദേശത്തുള്ള വൈനറികളില്‍ നിന്നും വിവിധതം വൈനുകള്‍ രുചിച്ചുനോക്കുവാന്‍ നല്‍കും. നോണ്‍ പ്രോഫിറ്റ്‌ സംഘടനയായ ക്ലബ്‌ കാലിഫോര്‍ണിയ ഒരുക്കുന്ന ഈ പരിപാടിക്ക്‌ സാന്‍ഫ്രാന്‍സിസ്‌കോ മലയാളികള്‍ അത്യുജ്വലമായ പ്രതികരണമാണ്‌ നല്‍കുന്നതെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കാനും കേരള ക്ലബിന്റെ സംരംഭങ്ങളെ പിന്തുണയ്‌ക്കാനും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: HTTP://WWW.KERALACLUBCA.org, PH: 510 545 2582.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.