ശശിധരന്‍ നായര്‍ കെ.എച്ച്‌.എന്‍.എ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ജോയിച്ചന്‍ പുതുക്കുളം
joychen45@hotmail.com
Story Dated: Friday, November 22, 2013 11:20 hrs UTC  
PrintE-mailഷിക്കാഗോ: കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ട്രിസ്റ്റി ബോര്‍ഡ്‌ ചെയര്‍മാനായി ശശിധരന്‍ നായരെ തെരഞ്ഞെടുത്തു. ഡാളസില്‍ വെച്ചു നടന്ന ട്രസ്റ്റി ബോര്‍ഡ്‌ യോഗത്തില്‍ വെച്ചാണ്‌ ശശിധരന്‍ നായരെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തത്‌. കൂടാതെ വൈസ്‌ ചെയര്‍മാനായി അരവിന്ദ്‌ പിള്ള, സെക്രട്ടറിയായി വിനോദ്‌ കെയാര്‍കെ, സ്‌കോളര്‍ഷിപ്പ്‌ ചെയറായി ഷിബു ദിവാകരന്‍ എന്നിവരേയും തെരഞ്ഞെടുത്തു. യോഗത്തില്‍ മുന്‍ ചെയര്‍മാന്‍ അനില്‍കുമാര്‍ പിള്ള ട്രസ്റ്റി ബോര്‍ഡിന്റെ എല്ലാ രേഖകളും പുതിയ പ്രസിഡന്റിനു കൈമാറി. കൂടാതെ ഏവരുടേയും അത്മാര്‍ത്ഥമായ സഹകരണത്തിന്‌ നന്ദി അറിയിക്കുകയും ചെയ്‌തു. സ്ഥാനമൊഴിഞ്ഞ സ്‌കോളര്‍ഷിപ്പ്‌ ചെയര്‍മാന്‍ ഹരികൃഷ്‌ണന്‍ നമ്പൂതിരി സ്‌കോളര്‍ഷിപ്പിനുവേണ്ടി അകമഴിഞ്ഞ്‌ സഹായിച്ച ഏവര്‍ക്കും നന്ദി അറിയിച്ചു. ട്രസ്‌റ്റി സെക്രട്ടറി ഗണേഷ്‌ നായര്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കെ.എച്ച്‌.എന്‍.എയുടെ ഭരണഘടനയെക്കുറിച്ച്‌ ബൈലോ ചെയര്‍ സതീശന്‍ നായര്‍ സംസാരിച്ചു.

 

ചെയര്‍മാന്‍ ശശിധരന്‍ നായര്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങളുടെ കരട്‌ രേഖ അവതരിപ്പിച്ചു. കൂടാതെ കെ.എച്ച്‌.എന്‍.എയുടെ ആസ്ഥാനത്തിനുവേണ്ടി ഏഴര ഏക്കര്‍ ഭൂമി ഹൂസ്റ്റണില്‍ സംഭാവന നല്‍കുവാന്‍ സന്നദ്ധനാണെന്നും അദ്ദേഹം അറിയിച്ചു. കെ.എച്ച്‌.എന്‍.എയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ ഏവരുടേയും ആത്മാര്‍ത്ഥമായ സഹകരണം അനിവാര്യമാണെന്ന്‌ അദ്ദേഹം ഏവരേയും ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിച്ചു. മറ്റ്‌ ട്രസ്റ്റി മെമ്പര്‍മാര്‍: അജിത്‌ നായര്‍, ശിവന്‍ മുഹമ്മ, ഡോ. സതി നായര്‍, ഹരികൃഷ്‌ണന്‍ നമ്പൂതിരി, മധു പിള്ള, രതീഷ്‌ നായര്‍, രവി രാഘവന്‍, ശശി മേനോന്‍, സതീശന്‍ നായര്‍, സുരേഷ്‌ നായര്‍, വിശ്വനാഥ പിള്ള എന്നിവരാണ്‌.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.