ഫൊക്കാന ന്യൂയോര്‍ക്ക് കണ്‍വെന്‍ഷന്റെ വൈസ് ചെയര്‍മാന്മാരെ തിരഞ്ഞെടുത്തു

Story Dated: Friday, November 22, 2013 11:27 hrs UTC  
PrintE-mailന്യൂയോര്‍ക്ക്: നവംബര്‍ 30ന് ഫ്‌ലോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ വച്ച് നടക്കുന്ന ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷന്റെ വൈസ് ചെയര്‍മാന്മാരായി ഫിലിപ്പോസ് ഫിലിപ്പിനെയും, ഇന്നസന്റ് ഉലഹന്നാനെയും തിരഞ്ഞെടുത്തു. കഴിഞ്ഞദിവസം കൂടിയ ന്യൂയോര്‍ക്ക് റീജിയന്‍ കമ്മിറ്റി മീറ്റിങ്ങില്‍ വച്ചാണ് അവരെ തത് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തതെന്ന് സെക്രട്ടറി സുനില്‍ നായര്‍ അറിയിച്ചു. സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും നല്ലൊരു വാഗ്മിയുമായ ഫിലിപ്പോസ് ഫിലിപ്പ് ന്യൂയോര്‍ക്കില്‍ വച്ചു നടത്തിയ ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷന്റെ ജെനറല്‍ കണ്‍വീനറായി ഇതിനുമുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ ട്രസ്റ്റീസ് ബോര്‍ഡ് ചെയര്‍മാന്‍ എന്നീ നിലകളില്‍ ശ്രീ. ഫിലിപ്പ് പ്രവര്‍ത്തിക്കുന്നു.

 

നല്ലൊരു സംഘാടകനും, സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ തന്റേതായ വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ള ആളുമാണ് ഇന്നസെന്റ് ഉലഹന്നാന്‍. ഫിലിപ്പിന്റെയും, ഇന്നസെന്റിന്റെയും സേവനങ്ങള്‍ ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷന് ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് പ്രസിഡന്റ് വിനോദ് കെയാര്‍ക്കെ അഭിപ്രായപ്പെട്ടു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.