സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് വിപണിവില നല്‍കണം - കുഞ്ഞാലിക്കുട്ടി
Story Dated: Saturday, November 23, 2013 12:32 hrs EST  
PrintE-mail



 ദേശീയപാത വികസനത്തില്‍ സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് വിപണിവില നല്‍കണമെന്ന് വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മുസ്ലിംലീഗ് ജില്ലാ പ്രവര്‍ത്തകയോഗത്തില്‍ ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് വിപണിവില നല്‍കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിപണിവില നല്‍കാതെ സ്ഥലമേറ്റെടുക്കുന്നതിനോട് ലീഗ് യോജിക്കില്ല. മെട്രോറെയിലിന് സ്ഥലമേറ്റെടുത്തപ്പോള്‍ സ്വീകരിച്ച മാതൃകയാവണം ദേശീയപാത വികസനത്തിലും സ്വീകരിക്കേണ്ടത്.
പാതവികസനം 30 മീറ്ററില്‍ ഒതുക്കാന്‍ കഴിയുമെങ്കില്‍ അതാണ് ഏറ്റവും നല്ലതെന്നും അദ്ദേഹം പറഞ്ഞു .


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.