സ്കൂള്‍ കായികമേള: പി.യു ചിത്രക്ക് മീറ്റ് റെക്കോഡ്
Story Dated: Saturday, November 23, 2013 08:25 hrs UTC  
PrintE-mail



57ാമത് സംസ്ഥാന സ്കൂള്‍ കായികമേളക്ക് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ തുടക്കം. മേളയില്‍ ട്രിപിള്‍ സ്വര്‍ണ നേട്ടത്തോടെ പാലക്കാട് മെഡല്‍വേട്ട തുടങ്ങി. പാലക്കാട് ജില്ല- 30, എറണാകുളം- 22, ഇടുക്കി- 9 പോയന്‍റുകള്‍ നേടി മുന്നേറുന്നു. സീനിയര്‍ പെണ്‍കുട്ടിയുടെ 3000 മീറ്ററില്‍ പാലക്കാടിന്‍്റെ താരം പി.യു ചിത്ര സംസ്ഥാന റെക്കോഡോടെ സ്വര്‍ണം നേടി. 9.54.9 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ചിത്ര തന്‍്റെ ആദ്യ സ്വര്‍ണം നേടിയത്. ഇടുക്കി ഇരട്ടയാര്‍ സ്കൂളിലെ ഗീതു മോഹനാണ് വെള്ളി. പാലക്കാട് മുണ്ടൂര്‍ സ്കൂളിലെ കെ.കെ. വിദ്യ വെങ്കലവും നേടി

ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ മുണ്ടൂര്‍ സ്കൂളിലെ പി.ആര്‍ രാഹുല്‍ മേളയിലെ ആദ്യ സ്വര്‍ണം നേടി. തുടര്‍ച്ചയായ ആറാം തവണയാണ് പാലക്കാട് മേളയിലെ ആദ്യ സ്വര്‍ണം നേടുന്നത്. പറളി സ്കൂളിലെ ജെ. സതീഷ് വെള്ളിയും തിരുവനന്തപുരം സായ് സ്കൂളിലെ ഷാജോരാജന്‍ വെങ്കലവും നേടി.

.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.