പിറവം നല്‍കുന്ന പാഠം
Story Dated: Saturday, May 18, 2013 01:59 hrs UTC  
PrintE-mail

അങ്ങനെ പിറവം ഉപതെരഞ്ഞെടുപ്പു കഴിഞ്ഞു.എല്ലാ പാര്‍ട്ടികളുടേയും കണക്കുകൂട്ടലുകള്‍ പാടേ തെറ്റിച്ചുകൊണ്ട് മുന്‍ മന്ത്രി അന്തരിച്ച ടി എം ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് വന്‍ ഭൂരിപക്ഷത്തോടെ അവിടെ വിജയിച്ചു.സത്യത്തില്‍ പിറവത്തെ സമ്മതിദായകരുടെ ഒരു വിജയമാണിത്.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു എന്തുകൊണ്ടും അഭിമാനിക്കാവുന്ന നേട്ടമാണിത്.ഭരണത്തിന്റെ ഒരു വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പെന്നു തുടക്കത്തില്‍തന്നെ സഖാവ് അച്ച്യുതാനന്ദന്‍ പ്രഖ്യാപിച്ചതും ആ വെല്ലുവിളി സസന്തോഷം ഏറ്റെടുക്കുന്നുവെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറുപടികൊടുത്തതും അച്യുതാനന്ദനു തിരിച്ചടിയായി.അദ്ദേഹത്തിന്റെ അഭിസാരിക പ്രയോഗവും അനവസരത്തിലുള്ള ഒരു അനാവശ്യ പാഴ്വാക്കായി.പണവും മദ്യവും ഒഴുക്കിയതുകൊണ്ടാണു പിറവത്തു യു.ഡി. എഫ് വിജയിച്ചത് എന്നുള്ള അവലോകനവും വിലപ്പോകില്ല.അടുത്തകാലം വരെ കേരള രാഷ്ട്രീയത്തില്‍ കത്തിജ്ജ്വലിച്ചുനിന്ന അച്ച്യുതാനന്ദന്, ഇനി ഒരു വൃദ്ധനേതാവിനു കിട്ടുന്ന സഹതാപ ആനുകൂല്യങ്ങള്‍ മാത്രമേ സ്വന്തം പാര്‍ട്ടിയില്‍നിന്നും കേരള ജനതയില്‍ നിന്നും ലഭിക്കുകയൊള്ളു.ഇത്രയും നാള്‍ മറ്റുള്ളവരെ കോടതി കയറ്റിയിറക്കി ആനന്ദം കണ്ടിരുന്ന അദ്ദേഹത്തിനു അതേ ദുര്‍ഗതി വരുന്നകാലം അതിവിദൂരമല്ല.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.