തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തീവ്രവാദികള്‍ ശ്രമിക്കുമെന്ന് മന്‍മോഹന്‍ സിങ്
Story Dated: Saturday, November 23, 2013 10:42 hrs UTC  
PrintE-mailതെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തീവ്രവാദികള്‍ ശ്രമിക്കുമെന്ന് മന്‍മോഹന്‍ സിങ്തീ. വ്രവാദികളുടെ ഇത്തരം നീക്കങ്ങള്‍ തടയാന്‍ സുരക്ഷാ സേനകള്‍ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ഉന്നത പൊലീസ് മേധാവികളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.സോഷ്യല്‍ മീഡിയയെയും എസ്.എം.എസുകളെയും ദുരുപയോഗം ചെയ്യുന്ന പ്രവര്‍ത്തനമാണ് രാജ്യത്ത് കണ്ടുവരുന്നത്. കഴിഞ്ഞ വര്‍ഷത്തെ വിവിധ സംഭവങ്ങളിലും മുസഫര്‍നഗര്‍ കലാപത്തിലും ഇതാണ് ദൃശ്യമായത്. ലഷ്കറെ തൊയ്ബ അടക്കമുള്ള തീവ്രവാദി സംഘങ്ങളുടെയും നുഴഞ്ഞുകയറ്റക്കാരുടെയും നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്‍മോഹന്‍ സിങ് ചൂണ്ടിക്കാട്ടി.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.