പ്രതിരോധ ബജറ്റ് കുറച്ചേക്കും
Story Dated: Saturday, November 23, 2013 10:59 hrs UTC  
PrintE-mailപ്രതിരോധ ബജറ്റ് വെട്ടിക്കുറച്ചേക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സൂചന നല്‍കി. പ്രതിരോധ സേനക്ക് യുദ്ധസാമഗ്രികളും മറ്റും വാങ്ങുമ്പോള്‍ സാമ്പത്തിക മാന്ദ്യത്തിന്‍െറ സാഹചര്യം കണക്കിലെടുക്കണമെന്ന് സേനാമേധാവികളുടെ യോഗത്തില്‍ സംസാരിച്ച പ്രധാനമന്ത്രി നിര്‍ദേശിച്ചു. പ്രതിരോധ മന്ത്രി എ.കെ. ആന്‍റണിയും പങ്കെടുത്തു.
വസ്ത്രത്തിന് അനുസരിച്ചുവേണം ഉടുപ്പു തയ്പിക്കാന്‍. രണ്ടുവര്‍ഷമായി വളര്‍ച്ച മാന്ദ്യമാണ്. പരിമിതമായ വിഭവലഭ്യത തിരിച്ചറിഞ്ഞുവേണം പടക്കോപ്പു വാങ്ങുന്നതിന്‍െറ ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍. കഴിഞ്ഞ പതിറ്റാണ്ടിന്‍െറ നല്ലപങ്കും വളര്‍ച്ച അനുപാതം എട്ടു ശതമാനം വരെ ഉണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ സ്ഥിതി അതല്ല. കറന്‍സി വിനിമയത്തില്‍ രൂപക്കുണ്ടായ ഇടിവും കണക്കിലെടുക്കണം -പ്രധാനമന്ത്രി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.