രാജാക്കന്മാരുടെ രാജാവേ…
Story Dated: Saturday, November 23, 2013 12:20 hrs UTC  
PrintE-mailജോസ് പിന്റോ സ്റ്റീഫന്‍

 

രാജാക്കന്മാരുടെ രാജാവേ

നിന്റെ രാജ്യം വരേണമേ

നേതാക്കന്മാരുടെ നേതാവേ

നിന്റെ നന്മ നിറയേണമേ

(രാജാക്കന്മാരുടെ)

കാലിത്തൊഴുത്തിലും കാനായിലും

കടലലയിലും കാല്‍വരിയിലും

(കാലി)

കാലം കാതോര്‍ത്തിരിക്കും അവിടുത്തെ

കാലൊച്ച കേട്ടു ഞങ്ങള്‍

കാലൊച്ച കേട്ടു ഞങ്ങള്‍

(രാജാക്കന്മാ…)

തിരകളുയരുമ്പോള്‍ തീരം മങ്ങുമ്പോള്‍

തോണിത്തുഴഞ്ഞ് തളരുമ്പോള്‍

മറ്റാരുമാരുമില്ലാശ്രയം നിന്‍ വാതില്‍

മുട്ടുന്നു ഞങ്ങള്‍ തുറക്കില്ലേ-വാതില്‍

മുട്ടുന്നു ഞങ്ങള്‍ തുറക്കില്ലേ

(രാജാക്കന്മാരുടെ..)

 

 

ക്രിസ്തുവിന്റെ രാജത്വതിരുനാള്‍ ആഘോഷിക്കുന്ന ഈ വേളയില്‍ എന്‍രെ മനസ്സിലേക്ക് കടന്നു വരുന്ന ഗാനങ്ങളിലൊന്നാണിത്. എല്ലാ വര്‍ഷവും നവംബര്‍ മാസം അവസാനത്തില്‍ ആഗമനകാലം ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള ഞായറാഴ്ചയാണ് ഇത് ആഘോഷിക്കുന്നത്. ഈ വര്‍ഷം ഈ തിരുനാള്‍ ആഘോഷിക്കുന്നത് നവംബര്‍ മാസം 24നാണ്. ഈ തിരുന്നാള്‍ ആഘോഷിക്കുന്നതു വഴി ഭൂമിയില്‍ ഇന്നുവരെ ജീവിച്ചിരുന്നതോ, ഇപ്പോള്‍ ജീവിച്ചരിക്കുന്നതോ, ഭാവിയില്‍ ജീവിക്കാന്‍ പോകുന്നതോ ആയ എല്ലാ രാജാക്കന്മാരുടെയും രാജാവും എല്ലാ നേതാക്കന്മാരുടെയും നേതാവുമാണ് ക്രിസ്തു എന്ന് ഉറക്കെ പ്രഖ്യാപിക്കപ്പെടുകയാണ്. തിരുവന്തപുരം ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള കൊച്ചുവേളി സെന്റ് ജോസഫ് എന്ന തീരദേശ ഇടവകയിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്.

തൊട്ടടുത്ത ഇടവകയാണ് വെട്ടുകാട് മാദൃ-ദേ-ദേവൂസ് ഇടവകയില്‍ ക്രിസ്തുരാജന്റെ പാദപീഠത്തിനരികില്‍ എത്തി അനുഗ്രഹം വാങ്ങി തിരിച്ചുപോകുന്നത് ലക്ഷങ്ങളാണ്. ഇപ്പോള്‍ ഇവിടെ പ്രവാസ ജീവിതത്തിനിടയിലും ഈ ദിനം കടന്നു വരുമ്പോള്‍ ഞാന്‍ എന്റെ നാടിനെയും നാട്ടുകാരെയും ഓര്‍ക്കും. അവര്‍ക്കു വേണ്ടി ഇപ്രാവശ്യവും ഞാന്‍ പാര്‍ത്ഥിക്കും. എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഈ ലേഖനത്തിലൂടെ ഞാനഭ്യര്‍ത്ഥിക്കുന്നു.

ഇത് വായിക്കുന്ന എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ഈ വീഡിയോ കാണാന്‍ മറക്കരുത്.

http://www.youtube.com/watch?v=X6s0aEKn54w


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.