2014 ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിനു വേദിയൊരുങ്ങാന്‍ ഒക്കലഹോമ ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍
martinjoseph75@gmail.com
Story Dated: Saturday, November 23, 2013 12:25 hrs UTC  
PrintE-mailഒക്ലഹോമ സിറ്റി : ചിക്കാഗോ സിറോ മലബാര്‍ രൂപതയിലെ ഡാലസ് റീജന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രഥമ ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിനു (ഐപിഎസ്എഫ് ) ഒക്ലഹോമ സിറ്റി വേദിയാകും. 2014 മാര്‍ച്ച് 14, 15, 16 (വെള്ളി, ശനി , ഞായര്‍) തീയതികളില്‍ സ്പ്രിംഗ് ബ്രേക്ക് അവധിയിലാണ് ഫെസ്റ്റ് ക്രമീകരിച്ചിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഡാലസ് റീജനില്‍ നടന്ന ടാലെന്റ്‌റ് ഫെസ്ടുകള്‍ക്കു തുടര്‍ച്ചയായാണു കായിക മത്സരങ്ങള്‍ക്ക് പ്രധാന്യം നല്കി ഈ വര്‍ഷം സ്‌പോര്‍ട്‌സ് ഫെസ്റ്റ് നടക്കുക. ടെക്‌സാസിലും ഒക്ലഹോമയിലുമായി കിടക്കുന്ന റീജനിലെ എട്ടു പാരീഷുകള്‍ ഐപിഎസ്എഫില്‍ പങ്കെടുക്കും. റീജനിലെ പാരീഷുകള്‍ക്കു ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും പരസ്പര സൗഹൃദത്തിനു വേദിയൊരുക്കുവാനും വഴിയൊരുക്കിയാണ് ഈ കായികമേള സംഘടിപ്പിച്ചിരിക്കുന്നത്. രൂപതയില്‍ തന്നെ ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു കായികമേള സംഘടിപ്പിക്കുന്നത്.

 

 

ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ കിക്കോഫ് ഒക്ലഹോമ സിറ്റി ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ നടന്നു. ഇടവക വികാരിയും ഫെസ്റ്റ് കോഓര്‍ഡിനേറ്ററുമായ ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സിബിമോന്‍ എം എം , ജോബി ജോസഫ് എന്നിവര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ ജനറല്‍ കോഓര്‍ഡിനേറ്റര്‍ ആയും പ്രവര്‍ത്തിക്കുന്നു. കൂടാതെ ഇവരുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മറ്റികളും ഫെസ്റ്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ഇവര്‍ അറിയിച്ചു. റീജനിലെ മറ്റു ഇടവകകളിലും ഐപിടിഎഫിന്റെ കിക്കോഫുകള്‍ നടന്നു. തുടര്‍ന്ന് രജിസ്‌ട്രേഷനുകളും പ്രാരംഭ മത്സരങ്ങളും തുടങ്ങി. ഇടവകാതലത്തില്‍ വിജയിച്ചെത്തുന്നവരാവും ഒക്ലഹോമയില്‍ മാറ്റുരയ്ക്കുക. പ്രാഥമിക റൌണ്ട് മത്സരങ്ങള്‍ വരും ആഴ്ചകളിലായി റീജനിലെ പാരീഷുകളില്‍ പൂര്‍ത്തിയാകും.

 

സിസിഡി വിദ്യാര്‍ഥികള്‍ ഗ്രേഡനുസരിച്ചു രണ്ടു വിഭാഗങ്ങളിലായും മുതിര്‍ന്നവര്‍ മൂന്നാമതു വിഭാഗത്തിലും മത്സരങ്ങളില്‍ പങ്കെടുക്കും. വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, ത്രോ ബോള്‍ , ഷട്ടില്‍ ബാറ്റ്മിന്ടന്‍, കാര്‍ഡ് ഗയിംസ്, കൂടാതെ ചെസ്, ക്യാരംസ് , ടേബിള്‍ ടെന്നീസ് തുടങ്ങി ഇന്‍ഡോര്‍ ഗയിംസും വിവിധ കാറ്റഗറികളിലായി നടക്കും. വടം വലി മത്സരങ്ങളും ഉണ്ടാവും. ടെക്‌സാസ് ഒക്ലഹോമ എന്നിവടങ്ങളില്‍ നിന്നായി മുന്നൂറോളം വിദ്യാര്‍ഥികള്‍ ഫെസ്റ്റില്‍ പങ്കെടുക്കും. കുട്ടികള്‍ക്കായി വിവിധ വിനോദപരിപാടികളും വേദിയില്‍ ഒരുങ്ങും. 2014 ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ ലോഗോ ഡിസൈന്‍ മത്സരം ഏര്‍പ്പെടുത്തിയിട്ടുള്ളതായി ഭാരവാഹികള്‍ അറിയിച്ചു.

 

നിബന്ധനകള്ക്ക് വിധേയമായി ലോഗോ ഡിസൈന്‍ ചെയ്തു 29 നു മുന്‍പായി അയയ്ക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടവകളിലെ ഭാരവാഹികളുമായി ബന്ധപെടുക. ബെസ്റ്റ് റിയാലിറ്റി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന ആകര്‍ഷമായ ഐപാഡ് എയര്‍ ടാബ്ലെറ്റ് ആണ് വിജയിക്ക് സമ്മാനമായി ലഭിക്കുക. സെന്റ് തോമസ് ചര്‍ച്ച് (ഗാര്‍ലാന്‍ഡ്), സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് (കൊപ്പേല്‍) , സെന്റ് ജോസഫ് ചര്‍ച്ച് (ഹ്യൂസ്ടന്‍), ഹോളി ഫാമിലി ചര്‍ച്ച് ഒക്ലഹോമ , സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് (ഓസ്ടിന്‍) , ഡിവൈന്‍ മേഴ്‌സി സീറോ മലബാര്‍ ചര്‍ച്ച് (മക്അലന്‍), സെന്റ് തോമസ് സിറോ മലബാര്‍ കാത്തോലിക് ചര്‍ച്ച് (സാന്‍ അന്റോണിയോ) , സെന്റ് മേരീസ് ചര്‍ച്ച് പേര്‍ലാന്‍ഡ്) എന്നീ റീജനിലെ എട്ടു പാരീഷുകളാണ് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് www.holyfamilyok.org എന്ന വെബ്‌സൈറ്റിലെ IPSF ലിങ്ക് സന്ദര്‍ശിക്കുക റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.