വി.ടി. ബല്‍റാം എംഎല്‍എയ്‌ക്ക്‌ ഫ്‌ളോറിഡയില്‍ പ്രൗഢോജ്വലമായ സ്വീകരണം നല്‍കി ജോയിച്ചന്‍ പുതുക്കുളം
joychen45@hotmail.com
Story Dated: Saturday, November 23, 2013 12:27 hrs UTC  
PrintE-mailമയാമി: ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ ഫ്‌ളോറിഡയുടേയും, ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ഫ്‌ളോറിഡാ ചാപ്‌റ്ററിന്റേയും നേതൃത്വത്തില്‍ തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിന്‌ ഫ്‌ളോറിഡാ ഗാന്ധി സ്‌ക്വയറില്‍ സ്വീകരണം നല്‍കി. വൈകുന്നേരം 6 മണിക്ക്‌ ഗാന്ധി സ്‌ക്വയറില്‍ ചേര്‍ന്ന അനുമോദന സമ്മേളനത്തില്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഫ്‌ളോറിഡാ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ അസീസ്സി നടയില്‍ അധ്യക്ഷതവഹിച്ചു.

 

ഐ.പി.സി.എന്‍.എ നാഷണല്‍ ട്രഷറര്‍ സുനില്‍ തൈമറ്റം അതിഥികളെ സദസിന്‌ പരിയപ്പെടുത്തിയപ്പോള്‍ മരിയ ജോസഫ്‌ അതിഥികളെ ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു. വി.ടി ബല്‍റാമിനോടൊപ്പം അഖിലേന്ത്യാ യൂത്ത്‌ കോണ്‍ഗ്രസ്‌ സെക്രട്ടറി മാത്യു കുഴലനാടനും, യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍ ജില്ലാ പ്രസിഡന്റ്‌ സുമേഷ്‌ അച്യുതനും യോഗത്തില്‍ സ്വീകരണം നല്‍കി. ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക പ്രസിഡന്റ്‌ മാത്യു വര്‍ഗീസ്‌ ആശംസകള്‍ അര്‍പ്പിച്ചു. ഐ.എന്‍.ഒ.സി ചാപ്‌റ്റര്‍ സെക്രട്ടറി സജി സക്കറിയാസ്‌ സ്വാഗതവും, യൂത്ത്‌ കോര്‍ഡിനേറ്റര്‍ പ്രവീണ്‍ പോള്‍ കൃതജ്ഞതയും പറഞ്ഞു. ഐ.എന്‍.ഒ.സി റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോയി കുറ്റിയാനി, മാത്യുക്കുട്ടി തുമ്പമണ്‍, റോബിന്‍ ആന്റണി, സതീഷ്‌ കുറുപ്പ്‌, ഷാജന്‍ കുറുപ്പുമഠം, ഷിബു ജോസഫ്‌, ഷൈനി ആന്റണി തുടങ്ങിയവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.