സരിത.എസ്.നായര്‍ക്ക്‌ സ്ത്രീത്വമുണ്ടോ?: വി.എസ്
Story Dated: Saturday, November 23, 2013 12:45 hrs EST  
PrintE-mail



സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്. നായരും മന്ത്രിമാരുമായുള്ള വീഡിയോ ദൃശ്യങ്ങള്‍ സംബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സരിത കൊടുക്കുന്ന കേസിനെ നേരിടാന്‍ തനിക്ക് അറിയാം. സ്ത്രീത്വമുള്ളവരാണ് സ്ത്രീത്വത്തെക്കുറിച്ച് പറയേണ്ടത്. താന്‍ ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട കേസ് പുറത്തുകൊണ്ടുവരാനാണ് ശ്രമിച്ചതെന്നും വി.എസ് പറഞ്ഞു. പി.കെ കുഞ്ഞാലികുട്ടി സെക്സ് റാക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ആളാണെന്നും വി.എസ് ആരോപിച്ചു.മുസ്ലിം ലീഗ് വര്‍ഗീയ സംഘടനയാണ്. ലീഗുമായുള്ള ഒരു കൂട്ടുകെട്ടിനും ഇടതു മുന്നണി തയാറല്ലെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.