റോഡപകടങ്ങള്‍ക്കൊരു സഡന്‍ ബ്രേക്ക്

Story Dated: Saturday, November 23, 2013 06:55 hrs UTC  
PrintE-mail



അശുഭകരമായ വാര്‍ത്തകളാണ് നാം നിത്യവും കേട്ടുകൊണ്ടിരിക്കുന്നത്.എവിടെ നോക്കിയാലും അപകട മരണങ്ങളുടെ പരമ്പര. നിരത്തുകളില്‍ ജീവന്‍
നഷ്ടപ്പെടുന്നവര്‍ ഒരുപാട്. അപകടത്തില്‍പെട്ട് ജീവച്ഛവമായി കിടക്കുന്നവര്‍ അതിലേറെ. അത്താണി നഷ്ടപ്പെട്ട കുടുംബങ്ങളുടെ കണ്ണീര്‍.
ഒരു യാദ്ര്ശ്ചികത വരുത്തിവയ്ക്കുന്ന നിശബ്ദത കനത്ത ആഘാതം ഉണ്ടാക്കുന്നു.

ആരെയും നമുക്ക്‌ കുറ്റപ്പെടുത്താം. സര്‍ക്കാരിനെ, ജനങ്ങളെ, നിയമങ്ങളെ. ആ പട്ടിക നീണ്ടു പോകുന്നതല്ലാതെ നഷടം പേറുന്നവന് പ്രയോജനമൊന്നും ഇല്ല.റോഡുകള്‍ അപകടക്കെണിയോരുക്കി കാത്തിരിക്കുമ്പോള്‍ നാട്ടില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു.

ഇവിടെയാണ് നമുക്കൊരു പ്രതീക്ഷയുണ്ടാകുന്നത്. ഋഷിരാജ് സിംഗ് ഐപിഎസ്.നട്ടെല്ലുള്ള ഐപിഎസുകാരന്‍. ആത്മാര്‍ഥതയും സത്യസന്ധതയും ഉള്ള പല ഉദ്യോഗസ്ഥരും നമുക്ക് ഉണ്ടായിട്ടുണ്ടെങ്കിലും ഋഷിരാജ് സിംഗ് അതില്‍നിന്നെല്ലാം വ്യത്യസ്തനാകുന്നു.

 

 

 

 

 


ഋഷിരാജ് സിംഗ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആയി ചുമതലയേറ്റ ശേഷം നടപ്പാക്കിയ പരിഷ്കാരങ്ങള്‍ മാറ്റത്തിന്‍റെ സൂചകങ്ങളാണ്. വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങളില്‍ കാര്യമായ കുറവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2012 സെപ്റ്റംബര്‍ മുതല്‍ 2013 സെപ്റ്റംബര്‍ വരെ കേരളത്തില്‍ 29403 അപകടങ്ങളാണ് ഉണ്ടായത്. അതിനു തൊട്ടു മുമ്പ് ഇത് 30056 ആയിരുന്നു. ഈ കാലഘട്ടത്തില്‍ കേരളത്തിലെ റോഡുകളില്‍ 3421 ജീവന്‍ പൊലിഞ്ഞു.അതിനു മുന്‍പ്‌ 3520 ആയിരുന്നു മരണ സംഖ്യ. ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ അപകടത്തില്‍പെട്ട് തലയ്ക്കു പരിക്കു പറ്റുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ട്. സെപ്തംബര്‍ 20 മുതല്‍ പരിശോധന കര്‍ശനമാക്കിയതോടെ നവംബര്‍ ആറ് വരെ 810ഓളം അപകടങ്ങളുടെ കുറവുണ്ടായി.

ഋഷിരാജ് സിംഗിന്‍റെ നടപടികള്‍ക്കെതിരെ എതിര്‍പ്പുകള്‍ പല ഭാഗങ്ങളില്‍ നിന്നും ഉണ്ടായി.സ്പീഡ്‌ ഗവര്‍ണര്‍ ഘടിപ്പിക്കുന്നതിനെതിരെ ബസ്‌ അനിശ്ചിതകാല കാല സമരം പ്രഖ്യാപിച്ചു. പക്ഷെ സര്‍ക്കാരും ജനങ്ങളും ഋഷിരാജ് സിംഗിന് പൂര്‍ണ പിന്തുണ നല്‍കിയപ്പോള്‍ എല്ലാം മാഞ്ഞുപോയി.സമരം വെള്ളത്തില്‍ വരച്ച വരപോലായി.സ്വകാര്യ ബസ്സുകളിലും കെ.എസ്.ആര്‍.ടി.സി. ബസ്സുകളിലും ടിപ്പര്‍ ലോറികളിലും സ്പീഡ്‌ ഗവര്‍ണര്‍ ഘടിപ്പിക്കാന്‍ അദ്ദേഹം കാണിച്ച ഉത്സാഹം അഭിനന്ദനാര്‍ഹമാണ്. അതുവഴി അപകടങ്ങളില്‍ വലിയ കുറവ് വന്നിട്ടുണ്ട്. വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമതയില്‍ കൃത്രിമം കാണിക്കുന്നവരുടെ പെര്‍മിറ്റ് റദ്ദാക്കുകയും ചെയ്തു.

അപകടം കണ്ടുകഴിഞ്ഞാല്‍ തിരിഞ്ഞുനോക്കാതെ പോകുന്നവരാണ് നമ്മളില്‍ കൂടുതല്‍ പേരും. അതിനു അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പ്രതിയാക്കുന്ന നമ്മുടെ നിയമത്തിലെ പഴുതാണ് പ്രശ്നം. അതിനും അദ്ദേഹം പരിഹാരമുണ്ടാക്കി. ഇപ്പോള്‍ ജനങ്ങള്‍ തന്നെ അപകടത്തില്‍പെട്ടവരെ അതിവേഗം ആശുപത്രിയില്‍ എത്തിക്കാന്‍ മുന്‍കൈ എടുക്കുന്നു.

 

 

 

 

 


നിയമങ്ങള്‍ ഇല്ലാത്തതല്ല പ്രശ്നം. അവയൊന്നും തന്നെ കൃത്യമായി പാലിക്കപ്പെടുന്നില്ല. അദ്ദേഹം നിയമങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു.റോഡ്‌ ഉപയോഗിക്കുന്നവരെക്കാള്‍ കൂടുതല്‍ റോഡ്‌ ദുരുപയോഗം ചെയ്യുന്നവരാണ്.പാട്ടുകേട്ട് അശ്രദ്ധയോടെ വാഹനം ഓടിക്കുന്നു.ഹെല്‍മെറ്റ് ഇല്ലാതെ യാത്രചെയ്യുന്നു. തെറ്റായ വശത്തുകൂടി ഓവര്‍ടെക്ക് ചെയ്യുന്നു. ചീറിപ്പാഞ്ഞു വാഹനങ്ങള്‍ ഓടിക്കുന്നു. ഇങ്ങിനെയൊന്നും ചെയ്യരുത്‌ എന്ന് എല്ലാവര്ക്കും അറിയാം.പക്ഷെ നാം എല്ലാം മറക്കുന്നു. ഓര്‍മ്മപ്പെടുത്താന്‍  ഒരാളുവേണ്ടേ? ബൈക്കിന്‍റെ പുറകിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്നു ഇപ്പോള്‍ അദ്ദേഹം പറയുമ്പോള്‍ എതിര്‍പ്പുകള്‍ വീണ്ടും ഉയരുന്നു. എന്നാല്‍ അപകടങ്ങളില്‍പെടുന്നത് നമ്മുടെ കൂട്ടുകാരനോ വീട്ടുകാരനൊ അല്ലെ? അതിനാല്‍ എതിര്‍പ്പുകള്‍ മാറിവച്ച് അദ്ദേഹത്തോട് സഹകരിക്കണം.

വളയം പിടിക്കുന്നവന്റെ കൈയില്‍ എത്രയോ ജീവിതങ്ങള്‍ നാളെ സ്വപ്നം കണ്ടിരിക്കുന്നുണ്ട്. ആ സ്വപ്നങ്ങളെ തല്ലിക്കെടുത്തല്ലേ.റോഡുകളെ കുറ്റം പറയുന്നതില്‍ കാര്യമില്ല.അലസമായ ഡ്രൈവിങ്ങും മദ്യപാനവും മൂലമാണ് റോഡപകടങ്ങള്‍ അധികവും ഉണ്ടാകുന്നത്.

ട്രാഫിക് പോലീസിലും , കെഎസ്ഇബിയിലും മികച്ച പ്രവര്‍ത്തനം നടത്തി തന്‍റെ ആത്മാര്‍ഥത തെളിയിച്ചിട്ടുണ്ട് സിംഗ്. വ്യാജ സിഡി നിര്‍മ്മിക്കുന്ന ക്കുന്ന സ്ഥലങ്ങളില്‍ റൈഡ് നടത്തി അവരുടെ നട്ടെല്ലൊടിച്ചു.മൂന്നാറില്‍ അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചു നിരത്താന്‍ പറഞ്ഞയച്ചപ്പോള്‍ കുടിയൊഴിപ്പിക്കലിന് പൂര്‍ണ സംരക്ഷണം നല്‍കി. സമരക്കാരുടെ ഒരു കൈ പോലും ഐപിഎസ് 85 ബാച്ചുകാരനായ ആ പോലീസ്‌ ഓഫീസര്‍ക്കുനേരെ ഉയര്‍ന്നില്ല.ഇങ്ങിനെ ആത്മാര്‍ത്ഥതയും സത്യസന്ധതയും ഉള്ള ഉദ്യോഗസ്ഥരെയാണ് നമ്മുടെ നാടിനു ആവശ്യം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ മണല്‍ മാഫിയയും കരിമണല്‍ ലോബിയും വനം കൊള്ളക്കാരും ഭൂമാഫിയയും ഇവിടെ നിന്നു
കെട്ടുകെട്ടും. ഋഷിരാജ് സിംഗ് അതാണ്‌ നമുക്ക്‌ കാണിച്ചുതരുന്നത്.

നമുക്ക്‌ ശുഭവാര്‍ത്തകള്‍ തരാന്‍ വേണ്ടി പരിശ്രമിക്കുന്ന ഋഷിരാജ് സിംഗ് ആറുമാസത്തിനുള്ളില്‍ തന്‍റെ പദവിയില്‍ നിന്ന് ഔദ്യോഗികമായി വിടവാങ്ങുകയാണ്. മലയാളിയെ സ്നേഹിച്ച, മലയാളത്തെ സ്നേഹിച്ച, ആ മനുഷ്യന്‍ നമ്മുടെ നാട്ടില്‍ നിന്ന് വിടപറയുന്നു എന്നത് ഒരു ദുഖസത്യമായി അവശേഷിക്കുന്നു.


Comments

 • devdas
  Sarine mukya mandriyakkan kazhinjenkil..
 • mu

  അടുത്ത പരിചയക്കാരനായ ഒരു കല്ലിന്റെ പണി എടുക്കുന്ന ഒരാളുടെ മകള്ക്ക് താലുക്ക് ഓഫീസിൽ നിന്നിം ഒരു സര്ടിഫികറെ വേണമായിരുന്നു .അയാൾ പണി ക്ക് പോകുന്നതിനു മുൻപ് അക്ഷയ കേന്ദ്രത്തിൽ പോയി അപേക്ഷ നല്കി .വൈകീട്ട് വെറുതെ ഒന്നന്വേഷിക്കാൻ വേണ്ടി പോയതാണ് സര്ടിഫിക്കറ്റ് രടി .വില്ലജോഫിസിൽ പോകേണ്ട ഒരു ദിവസം ,ടാലുക്കൊഫ്ഫിസിലെ ദിവസങ്ങള് ,മൂന്നോ നാലോ ദിവസത്തെ പണി ലാഭം .ചിലവും ലാഭം .മോട്ടോർ വാഹന വകുപ്പിലും ഇത് വന്നാൽ നന്നായിരുന്നു

 • സിംഗ് പറഞ്ഞതും,നടപ്പിലാക്കിയതും,അദ്ധേഹത്തിന്റെ ജീവന്‍ രക്ഷിക്കാനല്ല...

 • suresh subramaniam

  V.T.Balram we like your activities on behalf of environmental issues .Now you are proving your commitment towards social issues also.Really we are proud of you.

 • aliyarbava

  nammude ella govt officukalude thalappathum edehathe polulla   dheeradayum neediyumulla officers  undenkil ethra nannayirunnu  ,      mattulla sarkar mekalakalilekku koodi adehathinte  sevanam  enneppolullavar agrahikkuunnu

 • Rehanara

  Loved your style of writing.. Balram is a readers delight!!!

 • Peter Rajan

  juz 1 word for Balram's writing....."MAGNETIC"..!!!

 • Shiny Raju
  Sir,Thanks for being the way you are.There is considerable decrease in RTA s coming to our hospital now.Majority of two wheeler accidents are caused by 100 cc +bikes used by under 25.Some restriction can reduce the loss of precious lives
 • Alexander Thomas
  please give charge of PWD roads division also to RS.within one year Kerala roads will be the best motorable in the world.the people knew what power election comm got from tn seshan .similarly we knew what are the rules in motor vehicle dept through Rishiraj Singh
 • Thushar AV
  Need good roads and disciplined drivers. plz drive ur initiative to that also.
 • Anil Vembayam
  അതെ പ്രിയപെട്ടവരെ സ്പീട് ത്രിലാ .മനസിനെ മയക്കുന്നാ ത്രില്‍ ..ആസ്വദിക്കാം ആഖോഷിക്കം ... പക്ഷെ മറ്റുള്ളവരുടെ ജീവിതം ജീവന്‍ ... അതല്ലേ എല്ലാം ...എന്നിലൂടെ എന്റെ ജീവന് എന്ത് സംഭവിച്ചാലും ...എനിക്ക് ഒന്നും ഇല്ലാ ..പക്ഷെ എന്നിലൂടെ മറ്റൊരാളുടെ ജീവന് വല്ലതും സംഭവിച്ചാല്‍ ..ഞാന്‍ പിന്നെ ജീവനോടെ ഇരുന്നിട്ട് ..കാര്യം ഉണ്ടോ ... ആലോചിക്കൂ ...ചിന്തിക്കൂ.... മറ്റുള്ളവരുടെ ജീവിതാമാ വലുത് എന്നെ കളും ...
 • Bipin Kurisinkal
  ചൂടിനു ഒട്ടും കുറവില്ലാത്ത ഇന്ത്യയില്‍ സുപ്രീം കോടതി വിധിയുടെ ബലത്തില്‍ കാറുകളുടെ സണ്‍ ഫിലിം(70%സുതാര്യം ആയതു ഉള്‍പ്പടെ) പൊളിക്കുവാന്‍ ഓടിനടക്കുന്ന നമ്മുടെ പോലീസ് ഡിപ്പാര്‍ട്ട്മെന്റു ലെ പുലികള്‍ എന്തെ സുപ്രീം കോടതിയുടെ തന്നെ മറ്റൊരു വിധി ആയ "പ്രധാന റോഡുകളിലെയും,കവലകളിലെയും ഗതാഗത തടസ്സം ഉണ്ടാക്കുന്നതും,കാഴ്ച മറക്കുന്നതുമായ ഓട്ടോ-ടാക്സി സ്ടാണ്ടുകള്‍ തത്സ്ഥാനങ്ങളില്‍ നിന്ന് മാറ്റി സ്ഥാപിക്കണം " എന്നതു നടപ്പിലാക്കുവാന്‍ ശ്രമിക്കാത്തത് എന്ന്
 • Sandeep K N
  ഋഷി സാറിനെ ഡി ജി പി ആക്കണം
 • Haseeb Manjeri
  Sir...you are doing many good things...and now we are happy with safety measures n road...thank you super hero...but the problm is the language and behaviour of police towards the public....and the language dey are using...its always irritating sir...really...
 • Shijas K M
  Even to common person who is driving with all documents and under limit these POLICE always speaks using words with "K" and "P". These should be stopped.
 • Bibin Soman
  I feel its a culture n sense of thinking people will have to inculcate.nothing about the rich or poor. Even a lorry with a high beam can easily blinden a guy coming in a mercedez or bmw or viceversa
 • Varghese Thankachan
  Road safety, vehicle condition and driver condition is the reason of accident. Improper signage lack of routine vehicle check up and unknown of road and transpot rules is another cause of accident.
 • Sindhu Ajith
  Great you sir. An extra ordinary police officer. I like you very much
 • Abhilash
  sir, a i hope.u may take necessary steps to include diffensive driving and rules of the road as part of our highschool syllabus so as to build a future generation who are not mere drivers... But sensible , defensive taffic negotiators who cares for the mistakes of other road users.... Keep going tough...
 • Suresh kumar S

  Kerala is a small state with more population than our natural geographical elements can sustain for long if we do not plan our development correctly. Due to disposable income and penetration /easy access of bank loans for automobiles, the number of cars which enter streets on a daily basis far outnumber the capabilities of our transport infrastructure. Add to this the lack of traffic discipline by our citizens , it is a perfect recipe for chaos and disaster. To take up this challenge of curbing accidents takes someone with tremendous courage, conviction and pragmatic intelligence . Hrishiraj Singh sir had done nothing short of a miracle in transforming general outlook towards following traffic laws. When they started out , speed moniters were unheard of in a state like Kerala. Now that they are everywhere and implementing speel limits, Public is aware and are going on a more controllable pace. Kudos sir. Now that he is going there is a sense of orphancy to Kerala. No one can fill the void he creates. Only prayer is that someone who is equally sensible if not more take up this prestigious work left unfinished by Hrishiraj Singh 

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.