ഭവനപദ്ധതി അട്ടിമറി: 26ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം
Story Dated: Sunday, November 24, 2013 05:39 hrs UTC  
PrintE-mail 

ദരിദ്ര വിഭാഗങ്ങള്‍ക്കുള്ള ഭവനപദ്ധതിയായ ഇന്ദിര ആവാസ് യോജന (ഐ.എ.വൈ) ന്യൂനപക്ഷ വിഹിതം അട്ടിമറി സംബന്ധിച്ച് ഭരണകക്ഷിയിലും പുറത്തും പ്രതിഷേധം ശക്തമായിരിക്കെ പ്രശ്നപരിഹാരത്തിന് ചീഫ് സെക്രട്ടറി യോഗം വിളിച്ചു. ന്യൂനപക്ഷക്ഷേമ സംസ്ഥാന സമിതിയുടെ യോഗമാണ് നവംബര്‍ 26ന് രാവിലെ 11ന് തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷന്‍െറ കാബിനില്‍ നടക്കുന്നത്.
ന്യൂനപക്ഷ ക്ഷേമത്തിനുള്ള പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയുടെ പുരോഗതി സംബന്ധിച്ച അവലോകനത്തിനാണ് യോഗം.
 

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.